Friday, 9 August 2013

ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ലീഗ്


ലീഗ് സ്വന്തം നിലക്ക് ലോകസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടത്തുമെന്നും വേണ്ടിവന്നാല്‍ ഒറ്റക്ക് മത്സരിക്കുമെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍. മുസ്ലിം ലീഗ് സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷമാണ് ഇ.ടിയുടെ പ്രതികരണം.
സെക്രട്ടേറിയേറ്റ് യോഗത്തില്‍ സ്വന്തം നിലക്ക് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പ്രഖ്യാപിക്കാന്‍ മുസ്ലിംലീഗ് തീരുമാനിച്ചു. മലബാര്‍ മേഖല കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 20ന് നടക്കും. രണ്ടാംഘട്ട കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 20ന് ശേഷമായിരിക്കും നടക്കുക .യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മുന്നണിക്കകത്തെ പ്രശ്‌നങ്ങള്‍ അതേപടി നിലനില്‍ക്കുയാണ്.
കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ ഹൈക്കമാന്‍ഡ് സ്വീകരിക്കണം. ലീഗിന്റെ പ്രശ്‌നങ്ങള്‍ക്ക് കോണ്‍ഗ്രസ് പരിഹരിക്കണം. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കിലും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള നടപടികളുമായി മുന്നോട്ടു പോകും. തത്ക്കാലം മുന്നണിയില്‍ തുടരും. യു.ഡി.എഫ് സംവിധാനം നിലനില്‍ക്കണമെന്നാണ് ലീഗിന്റെ ആഗ്രഹമെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...