Thursday, 11 July 2013

കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷുമായി അടുത്ത ബന്ധം: ശാലുമേനോന്‍


കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന് ശാലുവിന്റെ വെളിപ്പെടുത്തല്‍. മാത്രമല്ല അദ്ദേഹം തന്റെ വഴികാട്ടിയാണെന്നും നടി ശാലുമേനോന്‍ പോലീസിന് മൊഴി നല്‍കി. തങ്ങളുടെ  ബന്ധത്തിന്റെ പേരില്‍ അദ്ദേഹം തന്റെ വീട്ടില്‍ പലവട്ടം വന്നിരുന്നതായും പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ ശാലു വ്യക്തമാക്കി.

തന്റെ നൃത്ത സ്ഥാപനങ്ങള്‍ക്ക് പല സഹായങ്ങളും മന്ത്രിയും എം.പിയുമെന്ന നിലയില്‍ അദ്ദേഹം ചെയ്തു തന്നിരുന്നു. കോട്ടയം സ്വദേശി നൗഷാദാണ് സെന്‍സര്‍ ബോര്‍ഡ് അംഗമാകാനുള്ള തന്റെ അപേക്ഷ കൊടിക്കുന്നിലിനു കൈമാറിയത്. അതിനുശേഷം ഒരു ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷിനെ നേരില്‍ കണ്ടപ്പോള്‍ ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും അത് താന്‍ നോക്കിക്കൊള്ളാമെന്ന ഉറപ്പ്  അദ്ദേഹം നല്‍കുകയും ചെയ്തു. ഈ കൂടിക്കാഴച കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ സെന്‍സര്‍ബോര്‍ഡ് അംഗമാക്കിയുള്ള അറിയിപ്പ് ലഭിക്കുകയും ചെയ്തു. അതിനുശേഷം
സുരേഷ് ഏട്ടനെ നേരില്‍ക്കണ്ട് നന്ദി അറിയിച്ചെന്നും ശാലു പറഞ്ഞു.

നടിയും നര്‍ത്തകിയുമെന്ന നിലയ്ക്ക് മിക്ക രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ അറിയില്ല. ചങ്ങനാശേരിയിലെ ഒരു ഇലക്ട്രീഷ്യനാണ് സോളാര്‍ പാനല്‍ അഴിമതിക്കേസിലെ മുഖ്യ പ്രതി ബിജു രാധാകൃഷ്ണനെ പരിചയപ്പെടുത്തിയത്. ബിസിനസുകാരന്‍ എന്ന നിലയിലാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. തുടര്‍ന്ന് പരിചയം സൗഹൃദമായതോടെ ബിജു വീട്ടിലെ നിത്യ സന്ദര്‍ശകനായതായും ശാലു പറഞ്ഞു.

അതേസമയം ബിജു കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ സ്ഥലമെന്ന വ്യാജേന  തിരുനെല്‍വേലിയില്‍ ഇടപാടുകാരെ കാണിച്ചിരുന്നത് കൊച്ചിയിലെ ഒരു വ്യവസായിയുടെ സ്ഥലമാണെന്ന് പോലീസ് കണ്ടെത്തി. തിരുനെല്‍വേലി രാധാപുരം താലൂക്കിലെ  മുപ്പന്തലിലെ കാറ്റാടിപ്പാടം കാട്ടിയാണ് തിരുവനന്തപുരം മണക്കാട് സ്വദേശി റാസിഖ് അലിയില്‍ നിന്ന് ബിജു 75 ലക്ഷം രൂപ തട്ടിയെടുത്തത്. റാസിഖുമായി മുപ്പന്തലിലെത്തിയ ബിജു കാറ്റാടിപ്പാടം പി.ചിദംബരത്തിന്റേതാണെന്നും കാറ്റാടികള്‍ സ്ഥാപിച്ചത് സ്വിസ് സോളാര്‍ കമ്പനിയാണെന്നും വിശ്വസിപ്പിച്ചിരുന്നു. ചിദംബരത്തിന്റെ സ്ഥലം ബാങ്ക് വായ്പയിലൂടെ വാങ്ങാന്‍ സൗകര്യം ചെയ്തു കൊടുക്കാമെന്നും ബിജു വാഗ്ദാനം ചെയ്തിരുന്നു.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...