Showing posts with label Kerala news. Show all posts
Showing posts with label Kerala news. Show all posts

Thursday, 26 March 2015

Fight in kerala Cingress:കോണ്‍ഗ്രസില്‍ നേതൃമാറ്റ നീക്കം; ഉമ്മന്‍ചാണ്ടിയെ മാറ്റാന്‍ ചെന്നിത്തല ഹൈക്കമാന്റില്‍


ന്യൂഡല്‍ഹി: കേരളത്തിലെ പ്രതികൂല രാഷ്ട്രീയ സാഹചര്യം മറികടക്കാന്‍ ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കണമെന്ന ആവശ്യവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഹൈക്കമാന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി.

നേതൃമാറ്റമെന്ന ഐ ഗ്രൂപ്പിന്റെ ആവശ്യമാണ് ചെന്നിത്തല സോണിയക്കു പുറമെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക്, സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവര്‍ക്കുമുന്നില്‍ അവതരിപ്പിച്ചത്. ഇതിനു പുറമെ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പി.സി ചാക്കോ അടക്കമുളള കേരള നേതാക്കളെ കണ്ട് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രതിഛായ ഏറ്റവും മോശമായത് നേതൃത്വം ഗൗരവത്തോടെ കാണണമെന്നും നിലവിലെ സാഹചര്യത്തില്‍ മുന്നോട്ടുപോയാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂട്ടത്തോല്‍വിയും ഭരണനഷ്ടവും സംഭവിക്കുമെന്നാണ് ചെന്നിത്തല ഹൈക്കമാന്റിനെ ധരിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ പേഴസണല്‍ സ്റ്റാഫംഗങ്ങള്‍ പ്രതികളായ സരിത, സോളാര്‍ അഴിമതിക്കു പിന്നാലെ ഗണ്‍മാന്‍ പ്രതിയായ ഭൂമിതട്ടിപ്പ്, ബാര്‍ കോഴ ക്കേസ് എന്നിവയിലൂടെ സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്. അഴിമതിക്കെതിരായ ജനവികാരം കോണ്‍ഗ്രസിനെ തകര്‍ക്കുന്നതിനു മുമ്പ് നേതൃമാറ്റം നടത്തി മുഖം രക്ഷിക്കണം. കേരള കോണ്‍ഗ്രസും മുസ്ലീം ലീഗും സമാന്തര ഭരണമാണ് നടത്തുന്നത്.

ബാര്‍ കോഴക്കേസില്‍ പ്രതിയായിട്ടും രാജിവക്കാതെ ധനമന്ത്രി കെ.എം മാണി വെല്ലുവിളിക്കുകയാണ്. മാണിയെ പിന്തുണച്ച് മുഖ്യമന്ത്രി ശക്തമായി രംഗത്തുവരുനന്ത് കോണ്‍ഗ്രസ് അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്ന പ്രതിഛായയാണ് സൃഷ്ടിക്കുന്നത്.

കോണ്‍ഗ്രസ് ഭരണത്തില്‍ മഹാരാഷ്ട്രയില്‍ അഴിമതി ആരോപണങ്ങളുണ്ടായപ്പോള്‍ മുഖ്യമന്ത്രിമാരെ മാറ്റിയ ഹൈക്കമാന്റ് നിലപാട് കേരളത്തിലും സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ബിജെപിയുടെ സ്വാധീനം കേരളത്തില്‍ വര്‍ധിക്കുന്നതും എന്‍എസ്എസ്, എസ്എന്‍ഡിപി പോലുള്ള സമുദായ സംഘടനകള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നിലപാടെടുത്തതും ചൂണ്ടികാട്ടി.

വയലര്‍ രവി മത്സരിക്കുന്നില്ലെങ്കില്‍ യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചനെ രാജ്യസഭയിലേക്ക് അയക്കണമെന്നും ഒഴിവു വരുന്ന യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം കെ.സുധാകരനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കെ. മുരളീധരനും നല്‍കണമെന്നും ആവശ്യപ്പെട്ടു.

ധനകമ്മീഷന്‍ ശുപര്‍ശ നടപ്പാക്കുന്നതു വഴി കേരളത്തില്‍ പോലീസ് നവീകരണത്തിനുള്ള വിഹിതം കുറയുന്നകാര്യത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെ കാണാനെന്ന വിശദീകരണത്തോടെയാണ് കഴിഞ്ഞയാഴ്ച ചെന്നിത്തല ഡല്‍ഹിയിലെത്തിയത്.


Tags: Purchase Structured Settlements,Mesothelioma Lawyers San Diego,Secured Loan Calculator,Structured Settlement Investments,
Endowment Selling,Mesothelioma Patients,Mesothelioma attorney San Diego,Austin Texas dwi lawyers,New York Mesothelioma Lawyers,
Phoenix dui lawyers,Secured Loans,Insurance Auto.

Saturday, 2 August 2014

ഓരോരുത്തരുടെയും നെഞ്ചത്ത് വിമാനത്താവളം വേണമെന്നാണ് മുഖ്യമന്ത്രി പറയുന്നത് : സുരേഷ്‌ഗോപി


ആറന്മുള വിമാനാത്താവള വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സൂപ്പര്‍താരം സുരേഷ് ഗോപി. പ്രകൃതി സംരക്ഷിക്കണമെന്ന കാര്യം പലപ്പോഴും മുഖ്യമന്ത്രി മറക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഓരോരുത്തരുടെയും നെഞ്ചത്ത് വിമാനത്താവളം വേണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിക്ക് വിവരമില്ലെങ്കില്‍ ആ വിവരക്കേട് ജനങ്ങളോട് പറയരുത്. വായിച്ച് വിവരമില്ലെങ്കില്‍ അദ്ദേഹം വിവരമുള്ളവരോട് ചോദിച്ച് മനസ്സിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Wednesday, 3 July 2013

CBI ഡയറക്ടറെ ഇനി രാഷ്ട്രപതി നിയമിക്കും


സി.ബി.ഐ. ഡയറക്ടറെ തിരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുള്‍പ്പെട്ട കൊളീജിയം നടപ്പിലാക്കാന്‍ ധാരണയായി. രാഷ്ട്രപതിയുടെ അനുമതിയോടെ മാത്രമേ ഡയറക്ടറെ മാറ്റാന്‍ കഴിയൂ എന്ന നിര്‍ദേശമടങ്ങിയ സത്യവാങ്ങ്മൂലവും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.

സി.ബി.ഐ.യ്ക്ക് സ്വയംഭരണാവകാശം നല്‍കുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡയറക്ടറുടെ പേര് രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്യാന്‍ അധികാരം ലഭിക്കും. എന്തെങ്കിലും പരാതി ഉയരുകയാണെങ്കില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ അംഗീകാരത്തോടെ ഡയറക്ടറെ നീക്കം ചെയ്യാവുന്നതാണ്. സി.ബി.ഐ.യ്ക്ക് കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം നല്‍കുമെന്നും സുപ്രീംകോടതി ജഡ്ജിമാരുടെ ഒരു സമിതിക്കായിരിക്കും പ്രവര്‍ത്തനത്തിന്റെ മേല്‍നേട്ടമെന്നും കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച നാല്‍പ്പത്തിയൊന്ന് പേജുള്ള സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

സി.ബി.ഐയുടെ പ്രവര്‍ത്തനത്തില്‍ പുറമേ നിന്നുള്ളവര്‍ ഇടപെടുന്നതു തടയാന്‍ നിയമഭേദഗതി കൊണ്ടുവരുന്നതിനെക്കുറിച്ചു പഠിക്കാന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരം അധ്യക്ഷനായി മന്ത്രിസഭാ ഉപസമിതിയെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങാണു നിയോഗിച്ചത്. കല്‍ക്കരിപ്പാടം അഴിമതിക്കേസിന്റെ സി.ബി.ഐ. അന്വേഷണത്തില്‍ കേന്ദ്ര നിയമമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫിസ്, കല്‍ക്കരി മന്ത്രാലയം, അറ്റോര്‍ണി ജനറല്‍ തുടങ്ങിയവരും ഉള്‍പെട്ടതിനെ സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചിരുന്നു.

ഈ കേസ് വാദം കേള്‍ക്കുന്ന ജൂലൈ പത്തിനു മുന്‍പ് ആവശ്യമായ നിയമഭേദഗതി കൊണ്ടുവരാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മന്ത്രിസഭാ ഉപസമിതിക്കു രൂപംനല്‍കിയത്. സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ കല്‍ക്കരിപ്പാടം ഇടപാടു കേസിലെ കുറ്റപത്രം കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് കേന്ദ്ര നിയമമന്ത്രി അശ്വിനികുമാറിനെ കാണിച്ചതിന് സി.ബി.ഐയെ രൂക്ഷമായ ഭാഷയിലാണ് സുപ്രീംകോടതി വിമര്‍ശിച്ചത്. സി.ബി.ഐ.യെ കേന്ദ്ര സര്‍ക്കാര്‍ കൂട്ടിലടച്ച തത്തയാക്കിയെന്നായിരുന്നു കോടതിയുടെ വിമര്‍ശം. സത്യവാങ്ങ്മൂലത്തിനുമേല്‍ ജൂലായ് പത്തിന് സുപ്രീംകോടതി വിസ്താരം നടത്തും.


വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, നിയമകാര്യ, വിവര സാങ്കേതിക മന്ത്രി കപില്‍ സിബല്‍, വാര്‍ത്താവിതരണ മന്ത്രി മനീഷ് തിവാരി, സി.ബി.ഐയുടെ ചുമതലയുള്ള കേന്ദ്ര പഴ്‌സനല്‍ മന്ത്രി വി. നാരായണസ്വാമി എന്നിവരാണു സമിതി അംഗങ്ങള്‍.

Tuesday, 2 July 2013

മുസ്ലിം പള്ളിക്കുള്ളില്‍ ഉടുപ്പൂരിയെറിഞ്ഞ് യുവതികളുടെ പ്രതിഷേധം


പര്‍ദയണിഞ്ഞ് പള്ളിയില്‍ കയറിയ യുവതികള്‍ ഉടുപ്പൂരിയെറിഞ്ഞ് പ്രതിഷേധിച്ചു. 'എന്റെ ശരീരം എന്റേതാണ്. അത് മറ്റാരുടെയും ഔദാര്യമല്ല' എന്ന മുദ്രാവാക്യം ദേഹത്ത് എഴുതിയാണ് സ്‌റ്റോക്ക് ഹോമിലെ മുസ്ലിം പള്ളിക്കുള്ളില്‍ കയറി ഇവര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഇവരെ പോലീസെത്തി ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

ഉക്രൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഫെമിന്‍' എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് സ്വീഡനിലെ മുസ്ലിം പള്ളിക്കകത്ത് ഇരച്ചുകയറി ഉടുപ്പൂരിയെറിഞ്ഞ് പ്രതിഷേധം നടത്തിയത്. പര്‍ദയണിഞ്ഞ് പള്ളിക്കകത്ത് കയറിയ ശേഷം പ്രവര്‍ത്തകര്‍ മേല്‍ വസ്ത്രം ഊരിയെറിഞ്ഞ് മുദ്രാവാക്യം വിളിക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപോര്‍ട്ട് ചെയ്തു.


'സ്ത്രീ സ്വാതന്ത്ര്യം അനുവദിക്കുക, ശരിയ നിയമങ്ങള്‍ ആവശ്യമില്ല' എന്നീ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രക്ഷോഭകാരികളുടെ പ്രതിഷേധം. ശരിയ നിയമം ഈജിപ്തിലോ, ലോകത്തോ ആവശ്യമില്ലെന്നാണ് ഇവരുടെ വാദം. വത്തിക്കാനിലും നേരത്തെ ഫെമിന്‍ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ പ്രതിഷേധം നടത്തി ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സ്റ്റോക്ക് ഹോമിലെ പള്ളിയില്‍ പ്രതിഷേധം നടക്കുമ്പോള്‍ വിശ്വാസികള്‍ ആരും ഉണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.


മലപ്പുറം ജില്ല വിഭജന വാദത്തിന്റെ ന്യായങ്ങള്‍


കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയും ഭൂവിസ്ത്രിയില്‍ മൂന്നാം സ്ഥാനവും മലപ്പുറത്തിനാണ്. ധാരാളം വന ഭൂമിയുള്ളതിനാല്‍ പാലക്കാടും ഇടുക്കിയും ഭൂവിസ്തൃതിയുടെ കാര്യത്തില്‍ മലപ്പുറത്തെക്കാള്‍ മുന്നില്‍ ആണ് എന്ന് മാത്രം. കേരളത്തിലെ മൊത്തം ജനസംഖ്യയുടെ പന്ത്രണ്ടു ശതമാനവും അധിവസിക്കുന്നത് മലപ്പുറം ജില്ലയില്‍ ആണ് . പത്തനം തിട്ട , ഇടുക്കി, വയനാട് , കാസര്‌ഗോഡ് എന്നീ നാല് ജില്ലകളിലെ മൊത്തം ജനസംഖ്യക്ക് തുല്യം ആണ് മലപ്പുറത്തെ മാത്രം ജനസംഖ്യ. ഭരണ സൌകര്യത്തിനും വികസന പദ്ധതികള്‍ അടിസ്ഥാന തലത്തില്‍ എത്തിച്ചേരുന്ന വിധത്തില്‍ ഭരണ നിര്‍വഹണം സൌകര്യ പ്രധാമാക്കുന്നതിനു വേണ്ടി വിഭജിക്കുമ്പോള്‍ ജന സാന്ദ്രത തന്നെയാണല്ലോ പരിഗണിക്കാറുള്ളതു . തിരൂര്‍ പൊന്നാനി ഭാഗത്തുള്ള തീരദേശ മേഖല മുതല്‍ നിലമ്പൂര്‍ കരുവാരകുണ്ട് വരെയുള്ള മലയോര മേഖല വരെ ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും ഭാഷ ശൈലിയില്‍ വരെ ഏറെ വിത്യസതം ആയ വിശാലമായ ഭൂപ്രദേശം ആണ് മലപ്പുറം ജില്ല ഉള്‍കൊള്ളുന്നത് .

മൂന്നോ നാലോ ജില്ലയോക്കെ ആവാന്‍ മാത്രം വിസ്ത്രിദവും ജന നിബിഡവും ആയ ഈ മേഖല ഒറ്റ ജില്ലയായി നില നില്‍ക്കുന്നത് ആണ് എല്ലാ വികസന കാര്യങ്ങളും ഈ ജില്ല ഏറ്റവും പിറകെ നില്ക്കാന്‍ ഉള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് . മെഡിക്കല്‍ കോളേജ് മുതല്‍ പുതിയ കോളേജുകളും കോഴ്‌സുകളും അനുവദിക്കുമ്പോള്‍ ഒക്കെ വിതരണത്തിന്റെ മാനദണ്ഡം ജില്ലകള്‍ ആവുമ്പോള്‍ മലപ്പുറത്തിന്റെ നാലില്‍ ഒന്ന് മാത്രം ജനസാന്ദ്രതയുള്ള ജില്ലക്കും മലപ്പുറത്തിനും ഒരേ വിഹിതം ലഭിക്കുകയാണ് എങ്കില്‍ പോലും ഉണ്ടാവുന്ന അസന്തുലിതാവസ്ഥ മനസ്സിലാക്കാമല്ലോ . രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ നിര്‍ദേശ പ്രകാരം ഉള്ള വിദ്യഭ്യാസ പദ്ധതികള്‍ പോലും ഈ ജില്ല രണ്ടെണ്ണം ആയിരുന്നുവെങ്കില്‍ ഇരട്ടി ലഭിക്കുമായിരുന്നു . കിട്ടിയ ഐ ടി ഐ കളും മറ്റു തൊഴിലധിഷ്ടിത സ്ഥാപനങ്ങളും ഒക്കെ കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ സ്ഥലം അനുവധിക്കാത്തത് കാരണം ലാപ്‌സ് ആയിരിക്കുകയാണ് .
മലപ്പുറം ജില്ലയെ വികസന കാര്യത്തില്‍ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്തുക എന്നതല്ലാതെ , ജില്ല വിഭജനം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ രാഷ്ട്രീയ താലപര്യം ആണ് എന്ന വാദത്തില്‍ കഴമ്പോന്നുമില്ല. വാര്‍ഡ് തലം മുതല്‍ നിയമ സഭ –ലോക് സഭ മണ്ഡലങ്ങള്‍ വരെ തങ്ങള്‍ക്ക് വിജയിക്കാന്‍ ആവശ്യമായ രാഷ്ട്രീയ സ്വാധീനത്തിനു അനുസരിച്ചു രൂപീകരിക്കുന്നത്തിലും വിഭാജിക്കുന്നത്തിലും രാഷ്ട്രീയക്കാര്‍ക്ക് താല്‍പര്യം കാണും. പക്ഷെ ജില്ല ഒറ്റ തിരഞ്ഞെടുപ്പ് മണ്ഡലം അല്ലാത്തിടത്തോളം ജില്ല വിഭജനം കൊണ്ട് എങ്ങിനെയാണ് രാഷ്ട്രീയ നേട്ടം ഉണ്ടാവുന്നത് എന്ന് ഈ വാദഗതി ഉയര്‍ത്തുന്നവര്‍ സമര്‍ഥിച്ചു കാണാറും ഇല്ല . മുസ്ലിം ഭൂരിപക്ഷമുള്ള ഒരു ജില്ലകൂടി നിലവില്‍ വരും എന്നതില്‍ ഇത്ര അസ്വസ്ഥ പെടാന്‍ എന്തിരിക്കുന്നു. ഈ ജില്ലയോഴികെ കേരളത്തില്‍ ബാക്കി ഉള്ള എല്ലാ ജില്ലകളിലും മറ്റുള്ള വിഭഗങ്ങള്‍ ഭൂരിപക്ഷം ആയതില്‍ ഇപ്പുറത്ത് ആര്‍ക്കും അസ്വസ്ഥതയൊന്നുമില്ലല്ലോ.

ഭരണ സൌകര്യാര്‍ത്ഥം സമസ്ഥാനങ്ങള്‍ മുതല്‍ പഞ്ചായത്ത് വാര്‍ഡ് തലം വരെയുള്ള വിഭജനം നമുക്ക് പുത്തരിയൊന്നുമല്ല. 1960 ഇല്‍ ആണ് ബോംബ സംസ്ഥാനം മഹാരാഷ്ട്രയും ഗുജറാത്തും ആയി വിഭജിച്ചത് . 1963 ല്‍ ആണ് നാഗാലാ!ന്‍ഡ് രൂപീകരിച്ചത് . 1966 ഇല്‍ പഞ്ചാബ് വിഭജിച്ചു ഹരിയാന രൂപീകരിക്കുകയും വടക്കന്‍ ജില്ലകള്‍ ഹിമാചല്‍ പ്രാദേശിനോട് കൂട്ടി ചേര്‍ക്കുകയും ചെയ്തു. 1975 ഇല്‍ ആണ് സിക്കിം ഇന്ത്യയില്‍ ചേരുന്നതും സമസ്ഥാന പദവി നേടുന്നതും. ഏറ്റവും അവസാനം 2000 ത്തില്‍ ചത്ത്തിസ്ഘട് , ഉത്തരാഞ്ചല്‍ , ജാര്‍ഖണ്ട് എന്നിവ യഥാക്രമം മധ്യ്പ്രദേശ , യു പി , ബീഹാര്‍ എന്നിവ വിഭജിച്ചു രൂപീകരിച്ചു. 1956 ല്‍ സമസ്ഥാന പുന:ക്രമീകരണ നിയമം പാസ്സാക്കുകയും ഭാഷയുടെയും എത് നിസിറ്റിയുടെയും അടിസ്ഥാനത്തില്‍ സമസ്ഥാനങ്ങള്‍ പുന:ക്രമീകരിക്കുകയും ചെയ്തതിന്റെ ഭാഗമായി ആണല്ലോ കേരള സമസ്ഥാനം തിരുവതാംകൂര്‍ , കൊച്ചിയോടൊപ്പം പഴയ മദ്രാസ് സമസ്ഥാനത്തിന്റെ ഭാഗം ആയിരുന്ന മലബാറും കൂടി കൂട്ടി ചേര്‍ത്ത് രൂപീകരിച്ചത്. ദക്ഷിണ കാനറയുടെ ഭാഗം ആയിരുന്ന കസര്‍ഗോഡ് കേരളത്തിലേക്കും തെക്ക് ഭാഗത്തുള്ള ചില താലൂക്കുകള്‍ തമിഴ്‌നാടിനോടും കൂട്ടിച്ചേര്‍ത്തു. ഭരണ സൌകര്യാര്‍ത്ഥം ഓരോ സംസ്ഥാനങ്ങളിലും പലപ്രാവശ്യം ആയി ജില്ലകള്‍ വിഭജിച്ചു ഇപ്പോള്‍ രാജ്യത്തെ അകെ ജില്ലകളുടെ എണ്ണം 671 ഇല്‍ എത്തി നില്‍ക്കുകയാണ്.

കേരളം രൂപീകരിക്കുമ്പോള്‍ അകെ നാല് ജില്ലകള്‍ ആണ് ഉണ്ടായിരുന്നത്. ഭരണ സൌകര്യാര്‍ത്ഥം വിവിധ ജില്ലകള്‍ രൂപീകരിച്ചപ്പോള്‍ വലിയ വിവാദം ഒന്നും ഉണ്ടായില്ലെങ്കിലും 1969ഇല്‍ മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ തന്നെ ഇപ്പോഴത്തെ മലപ്പുറം ജില്ല വിഭജന നിര്‍ദേശം ഉയര്‍ന്നപ്പോള്‍ എന്ന പോലെ , അന്നും പലരും വര്‍ഗീയ പേപിടിച്ചു നാക്കും പല്ലും നീട്ടി ദുര്‍ഗന്ധം വമിക്കുന്ന വര്‍ഗീയകേല ഒലിപ്പിക്കാന്‍ തുടങ്ങി. മൂവാറ്റു പുഴ ജില്ല രൂപീകരിക്കണം എന്ന ആവശ്യം അടുത്ത കാലതതായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ടല്ലോ. ആ ആവശ്യത്തില്‍ ഒരു മുസ്ലിം എലിമെന്റ് തപ്പി എടുക്കാന്‍ കഴിയാത്തതിനാലാവാം , അവിടെ ഒരു വര്‍ഗീയ നിറം ആരും ആരോപിച്ചു കാണുന്നില്ല. മലപ്പുറം ജില്ല രൂപീകരണം തന്നെ പഴയ പാകിസ്ഥാന്‍ വാദത്തിന്റ ആവര്‍ത്തനമായി പേക്കിനാവ് കണ്ടു പലരും ഞെട്ടി വിറച്ചിരുന്നു . മലപ്പുറം ജില്ല നിലവില്‍ വന്നാല്‍ അന്യ മതസ്ഥരെ കൂട്ടകുരുതി നടത്തുമെന്നു പലരും കവടി നിരത്തി പറഞ്ഞു. പക്ഷെ , എല്ലാ കുപ്രചാരണങ്ങളെയും അതിജീവിച്ചു കേരളത്തിലെ മറ്റു ഇതു ജില്ലക്കും മാതൃകയായി മത സഹിഷ്ണുതയും സഹോധര്യവും മലപ്പുറം ജില്ല അതിന്റെ മുഖമുദ്രയാക്കി. ബാബരി മസ്ജിദ് തകര്‍ച്ചയും രാമക്ഷേത്ര പ്രക്ഷോഭവും ആയി ബന്ധപെട്ടു കേരളത്തില്‍ അല്ലറ ചില്ല അസ്വസ്ഥതകല്‍ നിലനിന്ന്വെങ്കിലും മലപ്പുറം സ്തുത്യര്‍ഹം ആയ സഹിഷ്ണുത പാരമ്പര്യം മുറുകെ പിടിച്ചു. മലപ്പുറം വിഭജിക്കണം എന്ന വളരെ ന്യായമായ ആവശ്യം വിഘടനവാദമായി ഒക്കെ ചിത്രീകരിക്കുന്നത് ചിലരുടെ ജനിതക വൈകല്യം ആയി മനസ്സിലാക്കാവുന്നതെയുള്ളൂ.

ലീഗിന്റെ ഭരണ സ്വാധീനം ഉപയോഗിച്ച് കേരളത്തില്‍ മുസ്ലിംകളും മലപ്പുറം ജില്ലയും ഒക്കെ അവിഹിതമായി എന്തൊക്കെയോ നേടി എന്നാ കുപ്രചരണം സജീവമാണല്ലോ . നട്ടെല്ലിന്റെ സ്ഥാനത് വാഴപിണ്ടി മാത്രം ഉള്ള ഇന്നത്തെ ലീഗ് നേത്രുതം പണ്ട് ഉപ്പുപ്പാക്ക് ആന ഉണ്ടായിരുന്ന കാലത്തെ പഴയ നേട്ടങ്ങള്‍ എണ്ണി പറഞ്ഞു അണികളെ കോരി തരിപ്പിക്കുകയല്ലാതെ പുതുതായ നേട്ടങ്ങള്‍ ഉയര്‍ത്തി കാണിക്കാന്‍ കാര്യമായി ഒന്നുമില്ല എന്നതാണ് വസ്തുത. ലീഗ് മന്ത്രിമാര്‍ തുടര്‍ച്ചയായി കൈകാര്യം ചെയ്തിരുന്ന വിദ്യഭ്യാസം , വ്യവസായം തുടങ്ങി സകല മേഖലകളിലും മറ്റു ജില്ലകളെ അപേക്ഷിച്ച് ഏറെ പിന്നോക്കമാണ് മലപ്പുറം . മുസ്ലിം പ്രീണനം എന്ന സംഘികളുടെയും പെരുന്ന നായന്മാരുടെയും മുറവിളിയെ കണക്കുകള്‍ ഉയര്‍ത്തി പ്രതിരോധിക്കാന്‍ ലീഗ് നേത്രുതം ഒരിക്കലും മുതിരാറില്ല. സമുദായത്തിന്റെ ന്യായമായ ആവശ്യം പോലും നേടിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും , മുസ്ലിം പ്രീണന കോലാഹലം സജീവമാവുംപോള്‍ , അതിനു സമാന്തരമായി സമുദായ രാഷ്ട്രീയത്തില്‍ തങ്ങളുടെ മൈലേജ് തടിയനങ്ങതെ ചുളുവില്‍ വര്‍ധിച്ചു കിട്ടും എന്നാണ് ലീഗ്കാര്‍ കിനാവ് കാണുന്നത്. സത്യത്തില്‍ മുസ്ലിങ്ങളുടെയും മലബാര്‍ മേഖലയുടെയും ഒക്കെ ന്യായമായ വികസന ആവശ്യങ്ങളെ ദുര്‍ബല പെടുതുകയാണ് ലീഗിന്റെ ഈ ഒട്ടക പക്ഷി നയം .

ഗള്‍ഫ് പണം കൊണ്ട് നിര്‍മ്മിച്ച റോഡ് വക്കില്‍ ഉള്ള ഇരു നില വീടുകള്‍ മാത്രം കണ്ടു വിലയിരുത്താതെ മലപ്പുറത്തെ മൊത്തം ജനങ്ങളിലേക്ക് ഇറങ്ങി ചെന്നാല്‍ മനസ്സിലാവുന്നത്, കേരളത്തിലെ ഏറ്റവും കുറഞ്ഞ ആളോഹരി പ്രതി ശീര്‍ഷ വരുമാനം ഈ ജില്ലക്ക് ആണ്. ഏറണാകുളം 79553 രൂപയും , തിരുവനന്തപുരം 57563 രൂപയും ആണെന്നിരിക്കെ മലപ്പുറത്തിന്റേതു കേവലം 33783 രൂപ മാത്രം ആണ് .

ആരോഗ്യ മേഖലയില്‍ ഏറെ ദയനീയം ആണ് മലപ്പുറം ജില്ലയുടെ അവസ്ഥ. പി എച് സി , ഹോമിയോ /ആയുര്‍വേദ ഡിസ്‌പെന്‍സറി അടക്കം ജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ ഉള്ള ആരോഗ്യ സ്ഥാപനം മലപ്പുറത്ത് 18686 ആളുകള്‍ക്ക് ഒന്ന് മാത്രം ആണ് . ആളോഹരി സൗകര്യം നോക്കുമ്പോള്‍ ബാക്കി പതിമൂന്നു ജില്ലകളുടെയും സ്ഥാനം മലപ്പുറത്തിനു മുകളില്‍ ആണ് . ഇടുക്കി പത്തനം തിട്ട എന്നി ജില്ലകളില്‍ യഥാക്രമം 8584, 5564 ആളുകള്‍ക്ക് ഒരു ആശുപത്രി വീതം ഉണ്ട് . മലപ്പുറത്ത് സര്‍ക്കാര്‍ മേഖലയില്‍ ഒറ്റ മെഡിക്കല്‍ കോളെജോ സ്‌പെഷ്യാലിറ്റി ആശുപത്രിയോ മറ്റെര്‍ണിട്ടി ഹോസ്പിട്ടലോ ഇല്ല . മലപ്പുറത്ത് സര്‍ക്കാര്‍ മേഖലയില്‍ 13611 ആളുകള്‍ക്ക് ഒറ്റ ഡോക്ടര്‍ മാത്രം ആണുള്ളത്. പത്തനം തിട്ടയില്‍ 5911 ആളുകള്‍ക്ക് ഒരു ഡോക്ടറും തിരുവനന്തപുരത്ത് 7997 ഒരു ഡോക്ടറും വീതം ഉള്ളപോഴാണിത് . സര്‍ക്കാര്‍ ആശുപത്രികളിടെ കിടത്തി ചികിത്സ സൗകര്യം മലപ്പുരതെത് നോക്കുമ്പോള്‍ അതിലേറെ ദയനീയം ആണ് . മലപ്പുറത്ത് 1013 ആളുകള്‍ ഒറ്റ ബെഡില്‍ കിടന്നോളണം. പത്തനം തിട്ടയില്‍ 554 ആളുകള്‍ക്ക് ഒരു ബെഡും തിരുവനന്തപുരത്ത് 608 ആളുകള്‍ക്ക് ഒരു ബെഡും വീതമാണ് ഉള്ളത് . മലപ്പുറത്തെ മനുഷ്യര്‍ മാത്രം അല്ല മൃഗങ്ങള്‍ പോലും വിവേചനത്തിനിരയവുന്നു എന്നതാണ് വസ്തുത . മലപ്പുറത്ത് അകെ 11 മൃഗാശുപത്രി മാത്രം. തിരുവനന്തപുരത്തും കൊല്ലത്തും ഏറണാകുളത്തും 23 എണ്ണം വീതവും തൃശൂരില്‍ 22 എണ്ണവും ഉണ്ട്.

ലീഗ് ഇത്രയും കാലം കൈകാര്യം ചെയ്ത വിദ്യഭ്യാസ വകുപ്പിന്റെ മലപ്പുറത്തുള്ള സേവനം പരിശോധിക്കുമ്പോള്‍ ആണ് ‘പ്രീണനത്തിന്റെ ‘ ആഴം ശരിക്ക് ബോധ്യം ആവുക. കേരളത്തില്‍ ശരാശരി 77 കുട്ടികള്‍ക്ക് ഒരു അംഗന്‍വാടി വീതം ഉണ്ട് എങ്കില്‍ മലപ്പുറത്ത് 132 കുട്ടികള്‍ക്ക് ഒന്ന് മാത്രം. മലപ്പുറത്ത് 1356 കുട്ടികള്‍ക്ക് ഒരു ഹൈസ്‌കൂള്‍ ആണെങ്കില്‍ പത്തനം തിട്ടയില്‍ 271 കുട്ടികള്‍ക്കും , കോട്ടയത്ത് 334 കുട്ടികള്‍ക്കും ഇടുക്കിയില്‍ 321 കുട്ടികള്‍ക്കും ഓരോ ഹൈസ്‌കൂള്‍ വീതം ഉണ്ട്. ഹയര്‍സെക്കന്‍ഡറി വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി , ഐ ടി ഐ പൊളിടെക്‌നിക്ക് തുടങിയ വിദ്യാഭാസ സൌകര്യതിന്റെ കാര്യത്തിലും മലപ്പുറത്തെ കുട്ടികളുടെ അവസ്ഥ ദയനീയം ആണ് . മലപ്പുറത്ത് കുട്ടികള്‍ക്ക് 358 കുട്ടികള്‍ക്ക് ആശ്രയിക്കാന്‍ ഇത്തരം ഒരു സ്ഥാപനം മാത്രം. പത്തനം തിട്ടയിലും കൊല്ലത്തും തിരുവനന്തപുരത്തും യഥാക്രമം 91,168,179 കുട്ടികള്‍ക്ക് ഓരോ സ്ഥപനം വീതമുണ്ട്. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് , ടിടിഐ, തുടങ്ങിയ സ്ഥപനങ്ങള്‍ മലപ്പുറത്തെ 2749 വിദ്യാര്‍ഥികള്‍ക്ക് ആശ്രയിക്കാന്‍ ഒരു കോളേജ് മാത്രം . പത്തനം തിട്ടയിലും ആലപ്പുഴയിലും കോട്ടയത്തും യഥാക്രമം 504 , 921, 693 കുട്ടികള്‍ക്ക് ഒരു സ്ഥപനം വീതമുണ്ട്. ഇത്രയും വിദ്യാര്‍ഥി സാന്ദ്രത ഉള്ള മലപ്പുറത് ഒറ്റ ഫിസിക്കല്‍ എജുകെഷന്‍ കോളെജോ , മ്യൂസിക് കോളെജോ , ഫൈന്‍ ആര്‍ട്‌സ് കോളെജോ ഇല്ല. സ്‌കൂള്‍ വിദ്യഭ്യാസം കാര്യക്ഷമമവണമെങ്കില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിനു അനുസരിച്ച് വിദ്യഭ്യസ ഉപജില്ല വിഭജനവും അതിനനുസരിച്ച ഭരണ ഓഫീസുകളും വേണം . മലപ്പുറത്തെ ഒരു വിദ്യാഭ്യാസ ജില്ലയില്‍ ഉള്ളതിന്റെ മൂന്നിലൊന്നോ നാലിലൊന്നോ കുട്ടികള്‍ മാത്രം ആണ് മറ്റു പല ജില്ലയിലെയും വിദ്യാഭ്യാസ ഉപജില്ലയില്‍ ഉള്ളത് . 2011 ലെ എന്ജിനീയറിംഗ് എന്ട്രന്‍സ് റാങ്ക് ലിസ്റ്റ് മാത്രം പരതുമ്പോള്‍ മലപ്പുറത്ത് കാരായി 4840 കുട്ടികള്‍ ഉണ്ട്. പക്ഷെ സര്‍ക്കാര്‍ മേഖലയിലോ ഐഡഡ മേഖലയിലോ ഒറ്റ എന്ജിനീയറിംഗ് കോളേജ് പോലും മലപ്പുറത്ത് ഇല്ല. മെഡിക്കല്‍ എന്ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ മലപ്പുറത്ത് കാരായി 8385 കുട്ടികളെ കാണുന്നുവെങ്കിലും അവര്‍ക്ക് പഠിക്കാന്‍ ആയി മലപ്പുറത്ത് സര്‍ക്കാര്‍ മേഖലയില്‍ മരുന്നിനു പോലും ഒരു മെഡിക്കല്‍കോളേജോ ഒരു ഡെന്റല്‍ കോളെജോ ഒരു ഫാര്‍മസി കോളെജോ ഒരു നഴ്‌സിംഗ് കോളെജോ സഹാരകരണ മേഖലയില്‍ എങ്കിലും ഒരു മെഡിക്കല്‍ കോളെജോ ഡെന്റല്‍ കോളെജോ ഇല്ല . കോട്ടയത്തെയും തിരുവനന്തപുരത്തെയും വിദ്യാര്‍ഥികള്‍ക്ക് അവരവരുടെ ജില്ലയില്‍ ഇത്തരം നാല് സ്ഥാപനങ്ങള്‍ വീതം ലഭിക്കുന്നു എന്നറിയുമ്പോള്‍ ആണ് ‘മുസ്ലിം പ്രീണന കോലാഹലങ്ങളുടെ തനി നിറം ശരിയായി മനസ്സിലാവുന്നത് . സര്‍ക്കാര്‍ മേഖലയില്‍ ഒറ്റ ബി എഡ കോളെജോ ലോ കോളെജോ മലപ്പുറത്ത് ഇല്ല. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ സ്വാധീനം കൊണ്ട് മലപ്പുറം അവിഹിതമായാത് പോയിട്ട് അര്‍ഹിക്കുന്നത്തിന്റെ നാലിലൊന്ന് പോലും നേടിയിട്ടില്ല എന്ന് മാത്രം അല്ല , പെരുന്ന നായന്മാറം വെള്ളാപിള്ളിയും ഒക്കെ ഗോള്‍വള്‍ക്കരുടെ ഭാഷയില്‍ ഭീഷണി പെടുത്തുമ്പോള്‍ മുട്ടുകാല്‍ കൂട്ടിയടിക്കുന്ന അഭിനവ ലീഗ് നേത്രുതത്തിനു ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനുള്ള ഇച്ചാശക്തി ഉണ്ട് എന്ന് ആരും വിശ്വസിക്കുന്നുമില്ല.

ജില്ല മാത്രം അല്ല മലപ്പുറത്തെ തലുക്കുകളും പുനര്‍ക്രമീകരിക്കേണ്ടതുണ്ട്. തെക്കന്‍ ജില്ലകളില്‍ 433921 പേര്‍ക്ക് ഒരു താലൂക്ക് ആണ് എങ്കില്‍ മലബാറില്‍ 666190 ആള്‍ക്ക് ഒരു താലൂക്ക് ആണ് . താലൂക്കുകളിലെ ജന സാന്ദ്രത സമസ്ഥാന ശരാശരിയില്‍ എത്തണം എങ്കില്‍ മലപ്പുറത്ത് ഇനിയും 12 താലൂക്കുകള്‍ രൂപീകരിക്കേണ്ടതുണ്ട്. മലപ്പുറം ജില്ല വിഭജനം നടത്തി നിയമ സംഭാ മണ്ഡലങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കും എന്നൊക്കെ ചിലര്‍ ആശങ്കപെടുന്നത് കണ്ടു. നിയമ സഭാ മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ ജന സാന്ദ്രതയുള്ളതും മലപ്പുറം ഉള്‍പടെയുള്ള വടക്കന്‍ ജില്ലകളില്‍ ആണ് . മലപ്പുറത്തെ നിയമസഭ മണ്ഡലങ്ങളില്‍ ശരാശി 256934 ആളുകള്‍ ആണ് ഉള്ളത് . കോട്ടയത്തെ ശരശരി 219931 ഉം തിരുവനതപുരത്തെത് 236234 ഉം ആണെന്ന് ഓര്‍ക്കുക.

വൈദ്യുതി ഒരു സെക്ഷനില്‍ മലപ്പുറത്ത് ശരാശരി 63245 ആളുകള്‍ ആണ് ഉള്ളത് . മറ്റു ജില്ലകളില്‍ ഒക്കെ ശരാശരി 45000 ആളുകള്‍ മാത്രം ആണ് വരുന്നത് . ഇത് ഈ വകുപ്പിന്റെ സേവനത്തിനെ കാര്യക്ഷമതയെ കര്യമായി ബാധിക്കുന്നു. നിയമ സഹായം ലഭിക്കേണ്ട കോടതികള്‍ പോലീസ് സ്‌റെഷനുകള്‍ അപകട സഹായം ലഭിക്കേണ്ട ഫയര്‍ സ്‌റെഷനുകള്‍ എന്നിങ്ങനെ സര്‍ക്കാര്‍ സേവനങ്ങള്‍ ഏതു എടുത്തു പരിശോധിച്ചാലും ജനസംഖ്യനുപ്തികമയി നോക്കുമ്പോള്‍ മലപ്പുറത്തിന്റെ സ്ഥാനം ഏറ്റവും അവസാനത്തെത് ആണ് . രജിസ്ട്രാര്‍ ഓഫീസുകള്‍ , സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ , ട്രഷറികള്‍ എന്നിവയുടെ ജനസംഖ്യനുപതിക എണ്ണത്തിന്റെ കാര്യത്തിലും മലപ്പുരത്തിനാണ് അവസാന സ്ഥാനം . സപ്ലൈകോ മാവേലി സ്‌റോറുകള്‍ നീതി മെഡിക്കല്‍ സ്‌റോറുകള്‍ എന്നിവയുടെ കണക്ക് പരിശോധിക്കുമ്പോള്‍ മലപ്പുറത്ത് 373723 ആളുകള്‍ക്ക് ഒരു സ്ഥാപനം മാത്രം. പത്തനം തിട്ടയിലും കോട്ടയത്തും ഇടുക്കിയിലും യഥാക്രമം 99628, 28276, 22149 ആളുകള്‍ക്ക് ഒരു സ്ഥാപനം വീതം ഉണ്ട്.

മലപ്പുറം ജില്ല വിഭജിച്ച് മലപ്പുറവും , തിരൂരും ആയി വേര്‍തിരിയുന്നതോടെ തന്നെ ഈ മേഖലയുടെ വികസന സ്തംഭനത്തിനു മുഴുവന്‍ പരിഹാരം ആവുന്നില്ലെങ്കിലും വികസന വിഭവ വിതരണത്തില്‍ കുറച്ചു കൂടി നീതി പൂര്‍വകമായ വിഹിതം ഈ മേഖലക്ക് നല്‍കാന്‍ ജില്ലാ വിഭജനത്തോടെ സര്‍ക്കാരുകള്‍ നിര്‍ബന്ധിതരാവും എന്നത് വസ്തുതയാണ്.




മുരളീധരന്‍ രമേശിന്റെ പിന്‍ഗാമി


സംസ്ഥാന മന്ത്രിസഭാംഗമാകുന്നതിനോ കോണ്‍ഗ്രസിന്റെ ദേശീയ ഭാരവാഹിയാകുന്നതിനോ രമേശ് ചെന്നിത്തല കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞാല്‍ പകരക്കാരനാക്കാമെന്ന് കെ. മുരളീധരന് വാഗ്ദാനം ലഭിച്ചതായി യു.ഡി.എഫില്‍ ശക്തമായ അഭ്യൂഹം. രമേശ് ചെന്നിത്തലയുമായുള്ള വൈരം മറന്ന് ഐ ഗ്രൂപ്പില്‍ ചേര്‍ന്ന കെ. മുരളീധരന്‍ ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ആ ഗ്രൂപ്പിലെ രണ്ടാമനായി മാറിക്കഴിഞ്ഞു. അതിനു പിന്നാലെയാണ്, രമേശിന്റെ പിന്‍ഗാമിയായി അദ്ദേഹം കെപിസിസി പ്രസിഡന്റാകുമെന്ന പ്രചാരണം.

മുസ്്‌ലിം ലീഗിനെതിരെ രമേശിന്റെ വാക്കുകള്‍ പിന്തുടര്‍ന്നു നടത്തിയ രൂക്ഷമായ കടന്നാക്രമണത്തിന്റെയും അതില്‍ നിന്നു രമേശ് പിന്നോട്ടു പോയിട്ടും മുരളീധരന്‍ ഉറച്ചു നില്‍ക്കുന്നതും ഈ വാഗ്ദാനത്തിന്റെ ഭാഗമാണത്രെ. എന്നാല്‍ രമേശിനെയും മുരളിയെയും തമ്മില്‍ അകറ്റാനും മുരളിയുടെ ഐ ഗ്രൂപ്പിലെ സ്വാധീനം തുടക്കത്തിലേ തകര്‍ക്കാനും ഉദ്ദേശിച്ച് എ ഗ്രൂപ്പുകാര്‍ ഇളക്കിവിടുന്ന പ്രചാരണമാണ് ഇതെന്നാണ് ഐ പക്ഷത്തിന്റെ വിശദീകരണം. രമേശ് മാറുമെന്നും പുതിയ പദവി അദ്ദേഹത്തിനു ലഭിക്കുമെന്നും വരുന്നതോടെ ഐ ഗ്രൂപ്പില്‍ വലിയ തര്‍ക്കവും അധികാര വടംവലിയും ഉണ്ടാകുമെന്നും മുരളിയേക്കുറിച്ച് അഭ്യൂഹം സൃഷ്ടിക്കുന്നവര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നാണു വിവരം.

കോഴിക്കോട്ട് സി.കെ. ഗോവിന്ദന്‍ അനുസ്മരണത്തില്‍ പങ്കെടുത്തു രമേശ് ചെന്നിത്തല നടത്തിയതിലും കടുത്ത പരാമര്‍ശങ്ങളാണ് മുരളീധരന്‍ നടത്തിയത്. താന്‍ സി.കെ.ജിയെ ഉദ്ധരിക്കുക മാത്രമാണു ചെയ്തതെന്നു രമേശ് വിശദീകരിക്കുകയും പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും ഈ വിശദീകരണം രമേശ്  അറിയിച്ച ശേഷവും മുരളി പിന്നോട്ടു പോയിട്ടില്ല.

അതിനു പിന്നിലുള്ളത് രമേശ് അറിഞ്ഞുകൊണ്ടുള്ള ഒത്തുകളിയാണെന്നും മുരളിക്കു കെ.പി.സി.സി. പ്രസിഡന്റാകാന്‍ ലീഗിനെയും മുന്നണിയെയും ബലിയാടാക്കുകയാണെന്നുമാണ് പ്രചാരണം.

2001ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ കെ. കരുണാകരനുമായുണ്ടാക്കിയ ധാരണ പ്രകാരം മുരളീധരനെ കെ.പി.സി.സി. പ്രസിഡന്റാക്കിയിരുന്നു. തുടക്കത്തില്‍ മുഖ്യമന്ത്രിയുമായി സഹകരിച്ചു നീങ്ങിയ മുരളീധരന്‍ പിന്നീട് പരസ്യമായി ഗ്രൂപ്പുകളിച്ചു. അതിന്റെ തുടര്‍ചയായാണ് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറേണ്ടിവന്നത്.

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...