Showing posts with label saritha. Show all posts
Showing posts with label saritha. Show all posts

Sunday, 25 January 2015

Pilla with Sarotha's Cassette

സരിതയുടെ കാസറ്റുമായി ആര്‍ ബാലകൃഷ്ണപിള്ള:


ജനുവരി 28 ന് യുഡിഎഫില്‍ നിന്നും പുറത്തായാലുടന്‍ സരിതാനായരുടെ വിവാദ കാസറ്റ് ആര്‍ ബാലകൃഷ്ണപിള്ള പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. അതേസമയം കാസറ്റ് എഡിറ്റ് ചെയ്താവും പുറത്തുവരുക എന്നാണ് സൂചന. കാരണം കാസറ്റില്‍ കെ ബി ഗണേഷ്‌കുമാറിനെ കുറിച്ച് സരിത പറയുന്നുണ്ടത്രേ.അത് അതേപടി പുറത്തായാല്‍ മകന്‍ കെ.ബി. ഗണേഷ്‌കുമാറിന്റെ ഭാവിയെ ബാധിക്കും. അതുകൊണ്ടു തന്നെ ജാഗ്രതയോടെയാണ് പിള്ള നീങ്ങുന്നത്. പിള്ളയുടെ ഉറ്റ ബന്ധുവായ ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ് സരിതയുടെ കാസറ്റ് പിള്ളയ്ക്ക് കൈമാറിയത്.

സരിതയില്‍ നിന്നും പോലീസ് പിടിച്ചെടുത്ത കാസറ്റായിരുന്നു ഇത്. എന്നാല്‍ ഗണേശന്‍ ഇതുകൊണ്ടൊന്നും കുലുങ്ങുന്ന മട്ടല്ല കാണുന്നത്. തന്റെ കാര്യം പുറത്തു വന്നാലും ഇല്ലെങ്കിലും ഉമ്മന്‍ചാണ്ടിയെ കുരുക്കണമെന്ന നിലപാടാണ് ഗണേശനുള്ളത്.യുഡിഎഫുമായി നേരിട്ട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന പിള്ളയെ അനുനയിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലവത്താകാന്‍ സാധ്യതയില്ല എന്നാണ് കേള്‍ക്കുന്നത്. വീക്ഷണം പിള്ളക്കെതിരെ എഴുതിയ മുഖപ്രസംഗം അദ്ദേഹത്തെ വല്ലാതെ ചൊടിപ്പിച്ചിരിക്കുന്നു.

വീരേന്ദ്രകുമാറിനെ പാലക്കാട് തോല്‍പ്പിച്ചത് ഉമ്മന്‍ചാണ്ടിയാണെന്ന് പിള്ള തുറന്നു പറയും. ഇതിലൂടെ രണ്ടു നേട്ടങ്ങള്‍ അദ്ദേഹം കാണുന്നുണ്ട്. മാതൃഭൂമി പത്രവും ചാനലും തനിക്ക് അനുകൂലമാകും. മറ്റൊന്ന് ഉമ്മന്‍ചാണ്ടിയും വീരനും തമ്മില്‍ അകലും. ഇത് മാതൃഭൂമി സര്‍ക്കാരിനെ എതിര്‍ക്കും.സരിതയെയും വീരനെയും കൊണ്ട് കേരള രാഷ്ട്രീയത്തെ കീഴ്‌മേല്‍ മറിക്കാനാണ് പിള്ളയുടെ തീരുമാനം. വീരനെ തോല്‍പ്പിക്കുന്നതില്‍ ഉമ്മന്‍ചാണ്ടിക്ക് നിര്‍ണായകമായ പങ്കുണ്ടായിരുന്നു എന്നാണ് പിള്ളയുടെ ആരോപണം. കാരണം പാലക്കാട് കോണ്‍ഗ്രസിനെ മത്സരിപ്പിക്കാനായിരുന്നു മുഖ്യന്റെ പദ്ധതി. മാതൃഭൂമിയെ പിണക്കാതിരിക്കാന്‍ പാലക്കാട്ടെ വീരന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കുകയായിരുന്നു

ഒടുവില്‍ ഉമ്മന്‍ചാണ്ടി. ഇതിനിടെ ഐ ഗ്രൂപ്പികാരായ ഉയര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉമ്മന്‍ചാണ്ടിക്കിട്ട് പണിയണമെന്ന ആവശ്യവുമായി പിള്ളയെ സമീപിച്ചിട്ടുണ്ട്. അങ്ങനെ പണിതാല്‍ ചാണ്ടിയെ താഴെയിറക്കുമെന്നാണ് ഐ ഗ്രൂപ്പിന്റെ വിശ്വാസം. എന്നാല്‍ മുഖ്യനെ താഴെയിറക്കുന്ന തരത്തിലുള്ള ശബ്ദരേഖ സരിതയുടെ കൈയിലുണ്ടോ എന്നു സംശയമാണ്.

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...