വിവാദമായസോളാര്‍ തട്ടിപ്പ് കേസില്‍ മറ്റൊരു വെളിപ്പെടുത്തല്‍കൂടി. കേസിലെ മുഖ്യ പ്രതി ബിജൂ രാധാകൃഷ്ണന്‍ തന്നെ പറ്റിച്ചുവെന്ന് നടി മുക്ത പറഞ്ഞു. കലണ്ടര്‍ ഷൂട്ടിംഗിന് കരാര്‍ ഒപ്പുവച്ചശേഷമാണ് സോളാര്‍ ടീം തന്നെ പറ്റിച്ചതെന്നും മുക്ത പറഞ്ഞു. ഇതോടെ സോളാര്‍ തട്ടിപ്പില്‍ കൂടുതല്‍ സിനിമാ ബന്ധം പുറത്തുവരികയാണ്.
ഉത്തര ഉണ്ണയെയാണ് കലണ്ടര്‍ ഷൂട്ടിനായി ആദ്യം ഉപയോഗിച്ചത്. എന്നാല്‍ ഉത്തരയുടെ ചിത്രങ്ങളില്‍ അവര്‍ തൃപ്തരനായില്ല. ഇതേത്തുടര്‍ന്നാണ് ബിജു എന്നെ സമീപിച്ചത്. ഇതിനായി പതിനായിരം രൂപതന്നു. പതിനഞ്ച് ദിവസത്തേക്കായിരുന്നു കരാര്‍. എന്നാല്‍ ഷൂട്ടിംഗ് നടന്നില്ല. ഇതോടെ എനിക്ക് ഈ ദിവസങ്ങളില്‍ ലഭിച്ച സിനിമ ഓഫറുകളും മറ്റ് ഓഫറുകളും നഷ്ടമായി- മുക്ത പറഞ്ഞു.
സഹോദരിക്ക് ലണ്ടനില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചു. തിരുവനന്തപുരത്താണ് കുറച്ചുകാലം ജോലി നല്‍കിയത്. ജോലിയുടെയും ഷൂട്ടിംഗിന്റെയും ആവശ്യങ്ങള്‍ക്കായിബിജു നിരവധി തവണ ഫോണില്‍ വിളിച്ചിട്ടുണ്ട്.
ബിജു രാധാകൃഷ്ണന്‍ മുക്തയുടെ എറണാകുളത്തെ വീട്ടില്‍ നിരവധി തവണ സന്ദര്‍ശിച്ചിരുന്നുവെന്ന് സരിതയുടെ െ്രെഡവര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് മുക്തയുടെ വെളിപ്പെടുത്തല്‍. നടി ഊര്‍മിള ഉണ്ണിയുടെ മകള്‍ സോളാര്‍ വിവാദത്തിലേക്ക് വീണതിന് പിന്നാലെയാണ് മുക്തയും എത്തിയിരിക്കുന്നത്.
No comments:
Post a Comment