2002ലെ ഗുജറാത്ത് കലാപത്തിന് ഇരയായവരെ നായയായി ഉപമിച്ച് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി നടത്തിയ പരാമര്‍ശം വിവാദത്തില്‍. നായ വാഹനത്തിന് അടിയില്‍പ്പെട്ടാല്‍ ദുഃഖമുണ്ടാകുമെന്ന് മോഡിയുടെ പരാമര്‍ശമാണ് വിവാദത്തിന് തിരികൊളുത്തിയത്. പരാമര്‍ശം ചൂടുപിടിച്ചതോടെ സമാജ്‌വാദി പാര്‍ട്ടി അടക്കമുള്ളവര്‍ രംഗത്തെത്തി. മുസ്ലീങ്ങളെ മോഡി പട്ടികളായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന് സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു.
അതേസയം കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെയായും മോഡിയുടെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചിട്ടില്ല. ദേശീയ രാഷ്ട്രീയത്തില്‍ മോഡിയുടെ ഇൗ പരാമര്‍ശം വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നാണ് സൂചന.
ഇതോടൊപ്പം ഗുജറാത്ത് കലാപത്തെ ന്യായീകരിച്ചും മോഡി പരാര്‍ശം നടത്തി. ഗുജറാത്ത് കലാപത്തില്‍ താനെടുത്ത തീരുമാനങ്ങള്‍ ശരിയാണെന്നും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ താന്‍ കുറ്റവാളിയാണെന്നു തോന്നേണ്ട സാഹചര്യമുള്ളുവെന്നും മോഡി പറഞ്ഞു. ഒരു വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് മോഡി ഇക്കാര്യം പറഞ്ഞത്
Tags:Ahmedabad, Narendra Modi, Gujarat, Gujrath Riot, Muslim, National, Gujarat Chief Minister, Defended His Actions, In The 2002, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News
No comments:
Post a Comment