ഖുറാനെ സാക്ഷിയാക്കി സത്യപ്രതിജ്ഞ ചെയ്ത ഓസ്ട്രേലിയയിലെ ആദ്യ മുസ്ലീം മന്ത്രിക്കെതിരെ രൂക്ഷമായ വംശീയ അധിക്ഷേപവും അസഭ്യവർഷവും. എഡ് ഹസികിനെതിരെയാണ് സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിലൂടെ വംശീയ അധിക്ഷേപം നേരിടേണ്ടി വന്നത്. പുതുതായി അധികാരത്തിലെത്തിയ പ്രധാനമന്ത്രി കെവിൻ റഡിന്റെ പാർലമെന്ററി സെക്രട്ടറിയായാണ് ഹസിക് തിങ്കളാഴ്ച നിയമിതനായത്.
ബോസ്നിയയിൽ നിന്നും കുടിയേറി പാർത്തവരാണ് ഹസികിന്റെ മാതാപിതാക്കൾ. ഓസ്ട്രേലിയയിൽ ഖുറാനെ സാക്ഷിയാക്കി അധികാരമേറ്റെടുത്ത ആദ്യമന്ത്രിയാണ് ഹസിക്. മുസ്ലീങ്ങളുടെ വിശ്വാസമനുസരിച്ച് വളരെ ശരിയായ തീരുമാനമായിരുന്നു അതെന്ന് ഹസിക് പ്രതികരിച്ചു.
ഹസികിന്റെ നടപടിയെ ഗവർണർ ജനറൽ ക്വന്റിൻ റൈസ് പ്രശംസിച്ചു. എന്നാൽ ഹസികിന്റെ ഫേസ്ബുക്ക് പേജ് ഞൊടിയിടകൊണ്ട് വംശീയ അധിക്ഷേപങ്ങൾ കൊണ്ട് നിറഞ്ഞു. ഹസിക് ഓസ്ട്രേലിയക്കാരനല്ലെന്നും ഹസികിന്റെ നടപടി അറപ്പുളവാക്കുന്നതുമാണെന്നാണ് ചിലരുടെ അഭിപ്രായം.
ജനാധിപത്യത്തിന്റെ സ്വാഭാവികവശമാണ് തന്റെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് പേജില്‍ കണ്ടതെന്നും പരുക്കന്‍ വാക്കുകളോട് എടുത്തുചാടി പ്രതികരിക്കേണ്ടതില്ലെന്നും ഹുസിക് പറഞ്ഞു. എന്നാല്‍ ഹുസികിനെതിരായ പ്രതിഷേധം മാന്യതയ്ക്ക് കളങ്കമുണ്ടാക്കുന്നതാണെന്നും ഇസ്ലാം വിരുദ്ധ കമന്റുകള്‍ സഹിക്കാവുന്നതിന് അപ്പുറത്താണെന്നും ഇതിനെതിരെ പ്രതികരിക്കുമെന്നും ഹുസികിന്റെ സഹപ്രവര്‍ത്തകന്‍ റോബ് മിച്ചെല്‍ ട്വിറ്ററില്‍ രേഖപ്പെടുത്തി. ഖുറാന്‍ നാമത്തില്‍ പ്രതിജ്ഞ ചെയ്യാനുള്ള ഹുസികിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നതായി പ്രതിപക്ഷ നേതാവ് ടോണി അബോട്ട് പറഞ്ഞു.
Melbourne: Hours after Ed Husic became Australia's first ever Muslim minister, he was flooded with online racial abuse for taking the oath of office on the Quran.

No comments:
Post a Comment