Tuesday, 2 July 2013

യുഎഇയില്‍ ലാന്‍ഡ് ലൈന്‍ കോളുകള്‍ സൗജന്യമാക്കി


യുഎഇയില്‍ ഇത്തിസലാത്ത് ലാന്‍ഡ് ലൈന്‍ പ്രാദേശിക നാഷണല്‍ കോളുകള്‍ സൗജന്യമാക്കി. തിങ്കളാഴ്ച മുതലാണ് പദ്ധതി പ്രാബല്യത്തില്‍ വന്നത്. ഇത്തിസലാത്തിന്റെ ഇ ലൈഫ് ഉപഭോക്താക്കള്‍ക്കും ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ക്കുമാണ് ഈ സൗജന്യ സേവനം ലഭ്യമായിട്ടുള്ളത്. ഇതുവരെ സൗജന്യ പ്രാദേശിക കോളുകള്‍ മാത്രമായി ഇത്തിസലാത്ത് ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ക്കായി നല്‍കിയിരുന്നത്.

ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ക്കായി വിവിധ ഇന്റര്‍നാഷണല്‍ പ്ലാനുകളും ഇത്തിസലാത്ത് നല്‍കുന്നുണ്ട്. ഇന്റര്‍നാഷണല്‍ കോളിംഗ് പ്ലാന്‍സ്, അഡ്വാന്‍സ്ഡ് സ്റ്റാര്‍ പാക്കേജ് എന്നിവയാണ് അവ. 'ഫേവറിറ്റ് കണ്ട്രി പ്ലാനി'ലൂടെ ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലുമൊരു രാജ്യത്തേയ്ക്ക് കുറഞ്ഞ നിരക്കില്‍ നിരന്തരമായി വിളിക്കാനുമുള്ള സൗകര്യവും കമ്പനി നല്‍കുന്നുണ്ട്.

'സൂപ്പര്‍ ഓഫ്പീക്ക് പ്ലാനി'ലൂടെ വിവിധ രാജ്യങ്ങളില്‍ കഴിയുന്ന സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധപ്പെടാനുള്ള സൗകര്യവും ലഭ്യമാണ്. ഈ പ്ലാനില്‍ കോളുകള്‍ക്ക് കുറഞ്ഞ നിരക്കുകള്‍ മാത്രമാണ് കമ്പനി ഈടാക്കുക.

ഇത്തിസലാത്തിന്റെ അഡ്വാന്‍സ്ഡ് സ്റ്റാര്‍ പാക്കേജില്‍ കോണ്‍ഫറന്‍സ് കോളുകള്‍, കോള്‍ വെയ്റ്റിംഗ്/ബാറിംഗ്, കോള്‍ ഫോര്‍വേഡിംഗ് എന്നീ സൗകര്യങ്ങളും ലഭ്യമാണ്. ഈ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് ഉപഭോക്താക്കള്‍ 125 എന്ന നമ്പറിലേയ്ക്ക് ഡയല്‍ ചെയ്താല്‍ മതിയാകും. നിലവിലെ എല്ലാ ഉപഭോക്താക്കള്‍ക്കും ഇലൈഫ് ഉപഭോക്താക്കള്‍ക്കും അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് യൂസേജ് സൗകര്യവും ലഭ്യമാണ്.

Etisalat on Monday started free unlimited local and national calls facility for its subscribers in the UAE. Etisalat eLife and home landline subscribers will enjoy free national calls across the UAE to landline telephones in addition to the free local calls that they already enjoy. All customers will automatically avail the free national calls in high quality voice calls. 

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...