Saturday, 27 July 2013

ഫെനി ബാലകൃഷ്ണന്‍ സരിത എസ്. നായരുടെ വക്കാലത്ത് ഒഴിഞ്ഞു


ഫെനി ബാലകൃഷ്ണന്‍ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്. നായരുടെ വക്കാലത്ത് ഒഴിഞ്ഞു. സരിതയുടെ മൊഴിയില്‍ നിന്ന് ഉന്നതരുടെ പേരും മറ്റു വിവരങ്ങളും ഒഴിവാക്കുന്നതിന് താന്‍ കോടികളുടെ വിലപേശല്‍ നടത്തിയെന്ന വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്നാണ് വക്കാലത്ത് ഒഴിയാന്‍ തീരുമാനിച്ചതെന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

വിലപേശല്‍ നടന്നുവെന്ന വാര്‍ത്ത മാനഹാനിയുണ്ടാക്കി. പുറത്തു നിന്നുള്ള സമ്മര്‍ദ്ദം കൂടിവരികയാണ്. വാര്‍ത്തകള്‍ പലതരത്തില്‍ പ്രചരിക്കുന്നത് കുടുംബത്തിനും ബുദ്ധിമുട്ടുണ്ടാകുന്നു. അതിനാല്‍ ഇനി തുടരാന്‍ താല്‍പര്യമില്ലെന്നും ഫെനി പറഞ്ഞു.



No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...