രാഷ്ട്രീയ നേതാക്കളില്‍ മുതലാളിമാരെ പേടിക്കാത്ത ഒരാളെങ്കിലും ഉണ്ട് എന്ന് കെജ്രിവാള്‍ തന്റെ ഈ മറുപടിയിലൂടെ തെളിയിച്ചിരിക്കുകയാണ്. ഫേസ്ബുക്കില്‍ ചിലര്‍ വിവര്‍ത്തനം ചെയ്ത് പോസ്റ്റ് ചെയ്ത കേജ്രിവാളിന്റെ ആ മറുപടിയുടെ ചുരുക്കരൂപം ഇവിടെ വായിക്കാം.
[തര്‍ജമ ചെയ്തത് ആരാണെങ്കിലും അദ്ദേഹത്തോട് കടപ്പാട്]
നിങ്ങളുടെ പേരില്‍ 100 കോടിരൂപ സ്വിസ് ബാങ്കില്‍ ഉണ്ടായിരുന്നില്ലേ ? ഇല്ല എന്നു പറയാമോ ? അപ്പോള്‍ നിങ്ങള്‍ ആ കാരണത്താല്‍ ജയിലില്‍ കിടക്കേണ്ടതല്ലേ ?
പക്ഷെ ഒരിക്കലും നിങ്ങള്‍ക്കെതിര ആരും കേസ് എടുക്കില്ല. സേണിയാ ഗാന്ധി ഇടക്കിടെ നിങ്ങളുടെ സ്വകാര്യ വിമാനത്തില്‍ സഞ്ചരിക്കാറില്ലേ ? പിന്നെ ആരു കേസെടുക്കും ?
ബിജെപി മുതല്‍ ഒരുപാട് പാര്‍ട്ടിക്കാര്‍ നിങ്ങളുടെ പോക്കറ്റില്‍ അല്ലേ ? അധ്വാനി ഇടക്കിടെ സ്വിസ്ബാങ്കിലെ കള്ളപ്പണത്തെക്കുറിച്ചു പറഞിരുന്നു . പക്ഷെ നിങ്ങളുടെ പേര്‍ പുറത്തുവന്നതില്‍ പിന്നെ അധ്വാനി ആ കാര്യം മിണ്ടിയട്ടില്ല.
ഒരുപാട് പാര്‍ട്ടിക്കാര്‍ക്ക് , നേതാക്കന്‍മാര്‍ക്ക് നിങ്ങളെ പേടിയാണു . പക്ഷെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് നിങ്ങളെ പേടിയില്ല . നമ്മുടെ നാടു വില്‍പനക്കുള്ളതല്ല.
നിങ്ങളെ ഞാനൊ, പ്രശാന്തു ഭൂഷനൊ, മാധ്യമങ്ങളൊ അപമാനിച്ചോ ? അതല്ല നിങ്ങള്‍ നിങ്ങളെ തന്നെ സ്വയം അപമാനിച്ചതല്ലേ ?
2002ല്‍ 55 രൂപ ഒരു ഷെയറിനു വില വരുന്ന 1 കോടി ഷെയര്‍ നിങ്ങള്‍ ബിജെപി നേതാവു പ്രമോദ് മഹാജനു കൊടുത്തില്ലെ ? അതും ഒരു രൂപക്ക് ? വിവാദമായപ്പോള്‍ തിരിച്ചെടുത്തില്ലേ? അതു പക്കാ കൈകൂലി
ആയിരുന്നില്ലേ ?
എന്തായാലും ആ സംഭവം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണു. നിങ്ങള്‍ നിങ്ങളെ തന്നെ നാറ്റിക്കുകയായിരുന്നില്ലേ. ?
നിങ്ങള്‍ നിങ്ങളുടെ 28 നിലയുള്ള മണിമാളിക പണിതതു ‘വഖഫ് ‘വക സ്ഥലത്തല്ലേ ? പാവപ്പെട്ട മുസ്ലിം അനാഥക്കുട്ടികള്‍ അനുഭവിക്കണ്ട സ്ഥലം അല്ലേ അതു ? അനാഥക്കുട്ടികളുടെ ഭൂമി തട്ടിയെടുത്തു നിങ്ങള്‍ നിങ്ങളെ തന്നെ നാറ്റിക്കുകയായിരുന്നില്ലേ ?
2000 ത്തില്‍ കുറച്ചു ‘ഗാസ് കിണറുകള്‍ ‘നിങ്ങള്‍ക്ക് തന്നതു അതില്‍ നിന്നും ഗ്യാസ് എടുത്തു രാജ്യത്തിനു തരാനല്ലേ ? അതു രാജ്യത്തിന്റെതല്ലേ ? നിങ്ങള്‍ വെറും കോണ്‍ഡ്രാക്റ്റര്‍ മാത്രം ആയിരുന്നില്ലേ ? എന്തൊക്കെആയാലും ഇപ്പോള്‍ അതൊക്കെ നിങ്ങളുടെ സ്വന്തം. നടപടി എടുക്കേണ്ട കോണ്‍ഗ്രസ്സ് നിങ്ങളുടെ പോക്കറ്റിലും .
നിങ്ങളുടെ സമ്മര്‍ദ്ധം കാരണം കോണ്‍ഗ്രസ് ഗ്യാസ് വില ഉയര്‍ത്തി . നിങ്ങള്‍ കാരണം രാജ്യത്തെ ഉപ്പ് തൊട്ട് കര്പൂരം വരെ ഉള്ള സാധനങ്ങള്‍ക്ക് വില കൂടി . സഹികെട്ട പെട്രോളിയം മന്ത്രി ജയപാല്‍ റെഡിപ്രതികരിച്ചപ്പോള്‍ അദ്ദേഹത്തെ അവിടന്നു നിങ്ങള്‍ മാറ്റി.
നീങ്ങള്‍ കാരണം രാജ്യത്തെ എല്ലാത്തിനും വിലകൂടി . ഭൂരിഭാഗം വരുന്ന കച്ചവടക്കാര്‍ക്കും മാന്യമായി കച്ചവടം ചെയ്യണം എന്നായിരുന്നു ആഗ്രഹം . പക്ഷെ സാഹചര്യം അതിനു സമ്മതിക്കുന്നില്ല . നിങ്ങള്‍ക്ക് നാണമാകുന്നില്ലേ ? നിങ്ങള്‍ക്ക് സ്വയം നാണക്കേട് തോന്നുന്നില്ലേ ?
പഴയകാലം ഒക്കെ മാറി . ജനങ്ങള്‍ ഉണ്‍്രന്നു . നിങ്ങളെ പേടിച്ചു നിങ്ങളെ അനുകൂലിച്ചിരുന്ന മാധ്യമങ്ങളൊക്കെ അതില്‍ നിന്നും മാറി . അവര്‍ രാജ്യ പുരോഗതിക്കു വേണ്ടി ശ്രമിക്കുകയാണിപ്പൊള്‍.
നിങ്ങള്‍ രാജ്യത്തെ കുരച്ചു മാധ്യമങ്ങളില്‍ നേരിട്ടും അല്ലതെയും മുതല്‍ മുടക്കിയിട്ടുണ്ടാകം . പക്ഷെ സത്യസന്ധമായ മാധ്യമപ്രവര്‍ത്തകരെ വിലക്കെടുക്കാം എന്നു കരുതേണ്ട.
എന്താണു നിങ്ങളുടെ സ്വപ്നം ?
ലോകത്തിലെ ഏറ്റവും വലിയ പണക്കാരന്‍ ആകണം എന്നോ ? ഇങ്ങനെ തട്ടിപ്പിലൂടെ പണക്കാരന്‍ ആയാല്‍ നിങ്ങള്‍ക്ക് സമാധാനം കിട്ടുമോ ?
പണം കുന്നുകൂടിയാല്‍ ഒരിക്കലും സമാധാം ഉണ്ടാകില്ല . ത്യാഗത്തിലൂടെയാണു സമാധാനം ഉണ്ടാകുകയുള്ളൂ.
നിങ്ങള്‍ തട്ടിപ്പൊക്കെ നിറുത്തി തട്ടിപ്പിലൂടെ നേടിയ പണം രാജ്യപുരോഗതിക്കു ചിലവഴിച്ചാല്‍ ….. രാജ്യം എന്നും നിങ്ങളെ ഓര്‍ക്കും … അഭിമാനത്തോടെ..
എന്നു,
അരവിന്ദ് കേജ്രിവാള്‍
No comments:
Post a Comment