ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയെ പിന്തുണച്ച്
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍. റോഡ് നന്നാക്കുന്നവരെയും കൃഷി നടത്തുന്നവരെയും അംഗീകരിക്കുമെന്നും അതിലുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മോദിയേയും അംഗീകരിക്കുമെന്നുമാണ്ഒരു മലയാള വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കാന്തപുരം പറഞ്ഞത്. ഇതാദ്യമായാണ്കേരളത്തിലെ മുസ്‍ലിം സംഘടനാ നേതാക്കളിലൊരാള്‍ പരസ്യമായി മോദിക്ക് പിന്തുണയുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
സമുദായവുമായി അടുക്കാന്‍ സി.പി.എം കേരളത്തില്‍ മുസ്‍ലിം കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്ത പശ്ചാത്തലത്തിലാണ്കാന്തപുരത്തിന്റെ നിലാപാട് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. ഈ ലക്കം പുറത്തിറങ്ങിയ കേരള ശബ്ദം വാരികയിലാണ് കാന്തപുരത്തിന്റെ വിവാദ പരാമര്‍ശം. മോദിയെ അംഗീകരിക്കുമോ എന്ന ചോദ്യത്തിന് വ്യക്തിയല്ല, പ്രവര്‍ത്തനങ്ങളാണ് അംഗീകരിക്കുകയും അംഗീകരിക്കപ്പെടാതിരിക്കുകയും ചെയ്യുന്നതെന്നാണ് അബൂബക്കര്‍ മുസ്‍ലിയാരുടെ മറുപടി. തുടര്‍ന്ന് റോഡ് നന്നാക്കുന്നവരെയും കൃഷി നടത്തുന്നവരെയും അംഗീകരിക്കും, അതില്‍ മോദിയുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അദ്ദേഹത്തേയും എന്ന് വിശദീകരിക്കുന്നു.
No comments:
Post a Comment