പര്‍ദയണിഞ്ഞ് പള്ളിയില്‍ കയറിയ യുവതികള്‍ ഉടുപ്പൂരിയെറിഞ്ഞ് പ്രതിഷേധിച്ചു. 'എന്റെ ശരീരം എന്റേതാണ്. അത് മറ്റാരുടെയും ഔദാര്യമല്ല' എന്ന മുദ്രാവാക്യം ദേഹത്ത് എഴുതിയാണ് സ്‌റ്റോക്ക് ഹോമിലെ മുസ്ലിം പള്ളിക്കുള്ളില്‍ കയറി ഇവര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഇവരെ പോലീസെത്തി ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
ഉക്രൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഫെമിന്‍' എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് സ്വീഡനിലെ മുസ്ലിം പള്ളിക്കകത്ത് ഇരച്ചുകയറി ഉടുപ്പൂരിയെറിഞ്ഞ് പ്രതിഷേധം നടത്തിയത്. പര്‍ദയണിഞ്ഞ് പള്ളിക്കകത്ത് കയറിയ ശേഷം പ്രവര്‍ത്തകര്‍ മേല്‍ വസ്ത്രം ഊരിയെറിഞ്ഞ് മുദ്രാവാക്യം വിളിക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപോര്‍ട്ട് ചെയ്തു.
'സ്ത്രീ സ്വാതന്ത്ര്യം അനുവദിക്കുക, ശരിയ നിയമങ്ങള്‍ ആവശ്യമില്ല' എന്നീ മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രക്ഷോഭകാരികളുടെ പ്രതിഷേധം. ശരിയ നിയമം ഈജിപ്തിലോ, ലോകത്തോ ആവശ്യമില്ലെന്നാണ് ഇവരുടെ വാദം. വത്തിക്കാനിലും നേരത്തെ ഫെമിന്‍ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ പ്രതിഷേധം നടത്തി ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സ്റ്റോക്ക് ഹോമിലെ പള്ളിയില്‍ പ്രതിഷേധം നടക്കുമ്പോള്‍ വിശ്വാസികള്‍ ആരും ഉണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

No comments:
Post a Comment