Sunday, 30 June 2013

നേക്കഡ് ആയ റിയാലിറ്റി ഷോ വരുന്നൂ


ടാന്‍സാനിയ : ഇന്നു മുതല്‍ ഡിസ്കവറി ചാനലില്‍ സംപ്രേക്ഷണം ആരംഭിക്കുന്ന റിയാലിറ്റി ഷോ 'നേക്കഡ് ആന്‍ഡ് എഫ്രൈഡ് ' ആദ്യ എപ്പിസോഡ് പുറത്തു വരുന്നതിന് മുന്‍പ്‌ തന്നെ വിവാദത്തില്‍. ഭക്ഷണമില്ലാതെ കൊടുംകാട്ടില്‍ ഇരുപത്തിയൊന്ന് ദിവസം പന്ത്രണ്ടു പേര്‍ നഗ്നരായി ജീവിക്കുന്ന റിയാലിറ്റി ഷോയാണ് വന്‍വിവാദങ്ങള്‍ക്ക്‌ വഴിമരുന്നിട്ടിരിക്കുന്നത്.

മാലിദ്വീപ്, പനാമ, ബോറീനോ,ലൂസിയാനോ, കോസ്റ്ററിക്ക, ടാന്‍സാനിയ എന്നീ കാടുകളിലായി ഇരുപത്തിയൊന്ന് ദിവസം നഗനരായി ജീവിക്കുന്ന മത്സരാര്‍ഥികളുടെ ഓരോ ചലനങ്ങളും ക്യാമറാക്കണ്ണുകള്‍ ഒപ്പിയെടുക്കും . നഗരവാസികളായ മത്സരാര്‍ഥികളാണ് ആദിമ മനുഷ്യരെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കൊടുംകാട്ടില്‍ നഗ്നരായി അലയുക. എന്നാല്‍ ഇതിനോടകം തന്നെ ഷോ സംപ്രേക്ഷണം ചെയ്യരുതെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നു കഴിഞ്ഞു. നഗ്നത വില്‍പന ചരക്കാക്കുകയെന്ന തന്ത്രമാണ് ചാനല്‍ നടപ്പിലാക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു



No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...