ചടങ്ങൊന്നിന് ഒരു പട്ടുസാരി. അതും 25,000 മുതല്‍ 50,000 രൂപവരെ വിലയുള്ളത്. ഫോണ്‍ബില്ലാകട്ടെ മാസം 60,000 രൂപയ്ക്കുമേല്‍. സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിതാനായരുടെ പ്രതിമാസച്ചെലവ് അഞ്ചുലക്ഷം രൂപയിലധികം വരുമെന്ന് പോലീസ്. ഇവരുടെ ആര്‍ഭാടത്തിന്റെ കണക്കെടുക്കുന്ന തിരക്കിലാണിപ്പോള്‍ പോലീസ്.
സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ പലരില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങിയ സരിത ബിജു രാധാകൃഷ്ണനോടൊപ്പം ധൂര്‍ത്തടിച്ചതും ലക്ഷങ്ങള്‍. ആഡംബരക്കാറുകള്‍ മൂന്ന്. അതുംപോരാഞ്ഞ് വാടകയ്‌ക്കെടുത്ത ടാക്‌സികള്‍ വേറെ. വന്‍കിട നഗരങ്ങളില്‍ മാത്രമായിരുന്നു താമസം. ചെരുപ്പുകള്‍ക്ക് ചെലവഴിച്ചതുപോലും ആയിരങ്ങള്‍. ഓരോ ഓഫീസ് ഉദ്ഘാടനത്തിനും പൊടിച്ചതും ലക്ഷങ്ങളാണ്. അമ്പലങ്ങളില്‍ ലോഭമില്ലാതെ വഴിപാടുകള്‍ നടത്താനും ചോദിച്ചെത്തുന്നവരെ അത്ഭുതപ്പെടുത്തുന്ന തുക സംഭാവന നല്‍കാനും സരിത ശ്രദ്ധിച്ചിരുന്നത്രേ.
ഓഫീസിലെ ജീവനക്കാര്‍ക്ക് 10,000 മുതല്‍ 50,000 രൂപവരെയായിരുന്നു ശമ്പളം. രണ്ടും മൂന്നും മാസം കൂടുമ്പോള്‍ ജീവനക്കാരെയും കൂട്ടി വിനോദയാത്ര പോയിരുന്നതായും പോലീസ് പറഞ്ഞു. ചെലവുകള്‍ തേടുന്ന പോലീസ്, സരിതയ്ക്കും ബിജുവിനും ബിനാമി സമ്പാദ്യമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
ബിജു രാധാകൃഷ്ണനെയും സരിതയെയും തിങ്കളാഴ്ച പത്തനംതിട്ട ഫസ്റ്റ്ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും.

No comments:
Post a Comment