Monday, 1 July 2013

എയര്‍ടെല്‍ രാജ്യത്തിനകത്ത് റോമിങ് സൗജന്യമാക്കി


രാജ്യത്തിനകത്ത് മൊബൈല്‍ റോമിങ് നിരക്കുകള്‍ കുറച്ച ഉത്തരവ് പ്രാബല്യത്തില്‍ വന്നു. അതേസമയം, റോമിങ് സമ്പൂര്‍ണസൗജന്യമാക്കണമെന്ന ടെലികോം മന്ത്രാലയത്തിന്‍െറ ശിപാര്‍ശ പ്രായോഗികമല്ലെന്നും ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അറിയിച്ചു.
ഔ്ഗോയിങ് റോമിങ് നിരക്ക് മിനിറ്റിന് ഒരു രൂപയായും എസ്.ടി.ഡിക്ക് 1.50 രൂപയുമായാണ് കുറച്ചത്്. നിലവില്‍ ഇത് യഥാക്രമം 1.40 രൂപയും 2.40 രൂപയുമായിരുന്നു. ഇന്‍കമിങ് നിരക്ക് മിനിറ്റിന് 1.75 രൂപയില്‍നിന്ന് 75 പൈസയായും കുറച്ചു. റോമിങ് നിരക്ക് പൂര്‍ണസൗജന്യമാക്കുന്നതിനുപകരം നിശ്ചിത ഫീസ് ഈടാക്കിക്കൊണ്ടുള്ള പദ്ധതി ജൂണ്‍ 17ന് പുറപ്പെടുവിച്ച ഉത്തരവില്‍ ട്രായ് നിര്‍ദേശിച്ചിരുന്നു.
അതിനിടെ, രാജ്യത്തിനകത്ത് റോമിങ് സൗജന്യമാക്കിയതായി ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ സേവനദാദാവായ എയര്‍ടെല്‍ അറിയിച്ചു.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...