സോളാര്‍ പാനല്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചോദ്യം ചെയ്യുന്നതിന് തടസമില്ലെന്ന് അന്വേഷണസംഘത്തിന് നിയമോപദേശം ലഭിച്ചു. ഇക്കാര്യത്തില്‍ കോടതി ഇടപെടുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ അന്വേഷണസംഘം ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. മുമ്പ് പാമോലിന്‍ കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മൊഴിയെടുത്തിരുന്നുവെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കോടതി ഇടപെടലിനു മുമ്പ് മൊഴിയെടുക്കുന്നത് ഗുണകരമായിരിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള 34ഓളം തട്ടിപ്പുകേസുകളില്‍ 5 എണ്ണത്തിലാണ് അന്വേഷണം നടക്കുന്നത്. ഇതില്‍ കോന്നി സ്വദേശി ശ്രീധരന്‍ നായരുടെ പരാതിയിലാണ് മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ടെന്നി ജോപ്പന്‍ അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതി
സരിത നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതായുള്ള മൊഴിയും ശ്രീധരന്‍ നായര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി ഈ ആരോപണം നിഷേധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
No comments:
Post a Comment