ബിജെപി നേതാവ് എല്‍.കെ അദ്വാനിയുടെ ആശീര്‍വാദമില്ലാതെ നരേന്ദ്രമോഡിക്ക് പ്രധാനമന്ത്രി പദത്തിലെത്താന്‍ കഴിയില്ലെന്ന് ബിജെപി എം.പിയും പ്രമുഖ ചലച്ചിത്ര നടനുമായ ശത്രുഘ്നന്‍ സിന്‍ഹ. അദ്വാനി പാര്‍ട്ടിയിലെ എക്കാലത്തേയും പക്വതയുള്ള നേതാവാണ്. ബിജെപി പാര്‍ലമെന്ററി ബോര്‍ഡിലെ 12 അംഗങ്ങള്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിപദത്തിലേയ്ക്കുള്ള നേതാവിനെ തിരഞ്ഞെടുക്കുക സിന്‍ഹ പറഞ്ഞു.
പാറ്റ്നയില്‍ നിന്നുള്ള ലോക്സഭാംഗമായ ശത്രുഘ്നന്‍ സിന്‍ഹ പലപ്പോഴും സ്വതന്ത്രമായ അഭിപ്രായങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്പില് തുറന്നുപറയുന്ന നേതാവാണ്. 2014ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനെ നേരിടാനായി മുതിര്‍ന്ന നേതാക്കളായ സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി, മുരളീ മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ, ജസ്വന്ത് സിന്‍ഹ എന്നിവര്‍ എന്തുകൊണ്ട് പാര്‍ട്ടിയുടെ മുന്‍ നിരയിലേയ്ക്ക് എത്തുന്നില്ലെന്നും ശത്രുഘ്നന്‍ സിന്‍ഹ ആശ്ചര്യപ്പെട്ടു.
ഗുജറാത്തില്‍ മോഡിയുടെ ഭരണത്തെ വാനോളം പുകഴ്ത്തിയിട്ടുള്ള ശത്രുഘ്നന്‍ സിന്‍ഹയ്ക്ക് 2014ല്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന 'ടീം മോഡി'യില്‍ അംഗമാകാന്‍ കഴിഞ്ഞിരുന്നില്ല. ടീം മോഡിയില്‍ 20 അംഗങ്ങളാണുള്ളത്. സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി, മുരളീ മനോഹര്‍ ജോഷി തുടങ്ങിയ നേതാക്കള്‍ക്ക് ടീമില്‍ പ്രമുഖ സ്ഥാനങ്ങളാണ് ലഭിച്ചത്.
Breif In English : Patna: The irrepressible Shatrughan Sinha has set the cat among the pigeons just when the RSS seemed to have enforced an acceptance of Gujarat Chief Minister Narendra Modi's rising stature in the BJP.
No comments:
Post a Comment