Thursday, 15 February 2018

നീരവ് മോദിയുമായുള്ള കരാർ അവസാനിപ്പിച്ച് പ്രിയങ്ക ചോപ്ര


മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ബ്രാഡി ഹൗസ് ശാഖയില്‍ 11,​000 കോടിയുടെ തട്ടിപ്പ് നടത്തിയ രത്നവ്യാപാരി നീരവ് മോദിയുടെ കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിക്കുകയാണെന്ന് നടി പ്രിയങ്ക ചോപ്ര. കരാര്‍ അവസാനിപ്പുക്കുന്നതിനെ പറ്റി നിയമോപദേശം തേടിയിട്ടുണ്ടെന്നും പ്രിയങ്കയുടെ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു.

അതേസമയം, നീരവിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നുവെന്ന വാര്‍ത്തയും താരം നിഷേധിച്ചു. നീരവ് മോദി കലക്ഷന്‍സിന്റെ നിലവിലെ ബ്രാന്‍ഡ് അംബാസിഡറാണ് പ്രിയങ്ക. നീരവ് മോദിയുടെ ജ്വല്ലറി ബ്രാന്‍ഡ് അംബാസഡറായ നടന്‍ സിദ്ധാര്‍ഥ് മല്‍ഹോത്രയും കരാര്‍ അവസാനിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്നു റിപ്പോര്‍ട്ടുകളുണ്ട്.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...