Thursday, 11 July 2013

സോളാർ തട്ടിപ്പ് : സലുമെനൊനു ശേഷം ചലച്ചിത്രതാരം ഉത്തര ഉണ്ണിയോ ?


സോളാര്‍ തട്ടിപ്പുകേസില്‍ ചലച്ചിത്രതാരം ഉത്തര ഉണ്ണിയെ പോലീസ് ചോദ്യം ചെയ്യും. കേസിലെ പ്രതി സരിത എസ്. നായര്‍ക്കൊപ്പം നിരവധി തവണ യാത്രനടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉത്തരയുടെ മൊഴിയെടുക്കുന്നത്.

ഡല്‍ഹിയിലേക്കും ചെന്നൈയിലേക്കും പലതവണ വിമാനയാത്രചെയ്തതിന്റെ രേഖകളാണ് പോലീസിനു ലഭിച്ചത്.
യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീം സോളാര്‍ കമ്പനിയുടെ ബ്രാന്‍ഡ് അമ്പാസഡറായി തിരഞ്ഞെടുത്തിരിക്കുന്നുവെന്നും എം.ഡി. ആര്‍ ബി നായര്‍ക്കും ലക്ഷ്മിക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും ഉത്തര തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കഴിഞ്ഞ ആഗസ്തില്‍ രേഖപ്പെടുത്തിയിരുന്നു.
ഇതിനെക്കുറിച്ചും ഉത്തരയുടെ മൊഴിയെടുത്തേക്കും.

പരസ്യപ്രതികരണത്തിനില്ലെന്നും മോഡല്‍ എന്ന നിലയിലാണെന്ന് മകള്‍ ടീം സോളാറുമായി ബന്ധപ്പെട്ടതെന്നും ഉത്തരയുടെ അമ്മയും നടിയുമായ ഊര്‍മ്മിള ഉണ്ണി പ്രതികരിച്ചു.



Solar , malayalam actress, uttaraunni,

 

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...