മലയാള ദൃശ്യമാധ്യമ ലോകത്ത് ഏറെ വിവാദമുണ്ടാക്കിയ റിയാലിറ്റി ഷോയായ സൂര്യ ടിവിയിലെ മലയാളി ഹൗസ് അന്ത്യഘട്ടത്തിലേക്ക് കടക്കുകയാണ്. മത്സരാര്‍ഥികളില്‍ സന്തോഷ് പണ്ഡിറ്റ് അടക്കമുളള മിക്കവരും പുറത്തായിക്കഴിഞ്ഞു. ഇതിനിടെ ഷോയിലെ ഹോട്ട് ജോഡികളായ രാഹുല്‍ ഈശ്വറും റോസിന്‍ ജോളിയും സഹതാരങ്ങളുടെ പോലും സംശയങ്ങള്‍ക്ക് പാത്രമായിരിക്കുകയാണ്.
ലൈഫ്‌ബോയ് എവിടെയോ അവിടെയുണ്ട് ആരോഗ്യം എന്ന പരസ്യാവാചകം പോലെയാണ് മലയാളി ഹൗസില്‍ രാഹുലിന്റെ കാര്യം. റോസിന്‍ എവിടെയുണ്ടോ അവിടെയെല്ലാം രാഹുലുമുണ്ടാവും. ഇതോടെ ഇരുവരുടെയും അടുപ്പം കേരളത്തില്‍ വലിയ ചര്‍ച്ചയായി. രാഹുലും റോസിനും പ്രണയത്തിലാണെന്ന പ്രചരണവും വ്യാപകമായി. എന്നാല്‍ ഇതൊരു റിയാലിറ്റി ഷോയാണെന്നും തിരക്കഥയ്ക്ക് അനുസരിച്ച് മത്സരാര്‍ഥികള്‍ പെരുമാറുന്നത് മാത്രമാണെന്നായിരുന്നു
ആരോപണങ്ങള്‍ക്കുളള മറുപടി. എന്നാലിപ്പോള്‍ സംശയങ്ങളും ആരോപണങ്ങളും സത്യമാണോ എന്ന് മലയാളി ഹൗസിലെ സഹമത്സരാര്‍ഥികള്‍ക്ക് പോലും സംശയമായിരിക്കുന്നു.
മലയാളി ഹൗസിലെ മത്സരാര്‍ഥിയായ തിങ്കള്‍ ബാലാണ് ഈ സംശയം പ്രകടിപ്പിച്ചത്. മാത്രല്ല, ഇങ്ങനെപോയാല്‍ രാഹുലിനും റോസിലിനും കേരളത്തിലൂടെ ഇറങ്ങി നടക്കാനാവുമോ എന്നും തിങ്കള്‍ ചോദിക്കുന്നു. മറ്റൊരു മത്സരാര്‍ഥിയായ ജി എസ് പ്രദീപും ഇതേ സംശയമാണ് മുന്നോട്ടുവച്ചത്. ഇതൊരു മത്സരമാണെന്ന യാഥാര്‍ഥ്യം നിലനില്‍ക്കെ തന്നെയാണ് തിങ്കളും പ്രദീപും ഇങ്ങനെയൊരു സംശയം പ്രകടിപ്പിച്ചത് എന്നത് അംഗീകരിച്ചാലും കാര്യങ്ങളുടെ കിടപ്പ് അത്ര സുഖകരമല്ല എന്നുതന്നെയാണ് മനസ്സിലാക്കേണ്ടത്.
വിവാഹിതനായ രാഹുലാണ് ഇങ്ങനെ പെരുമാറുന്നത് എന്ന് ഓര്‍ക്കണമെന്നായിരുന്നു മറ്റൊരു മത്സരാര്‍ഥിയുടെ പ്രതികരണം. സഭ്യതയുടെയും സൗഹൃദത്തിന്റെയും അതിരുകള്‍ ലംഘിക്കുന്നതാണ് രാഹുലിന്റെയും റോസിലിന്റെയും പെരുമാറ്റമെന്നാണ് പ്രധാനവിമര്‍ശനം. ഇരുവരെയും ഒരുമിച്ചല്ലാതെ ഷോയില്‍ കാണുക പ്രയാസമാണ്. ഇതും മറ്റ് മത്സരാര്‍ഥികളുടെയും കാണികളെയും സംശയത്തിലേക്ക് നയിക്കുന്നു.
No comments:
Post a Comment