Monday, 8 July 2013

നായര്‍ ചാണ്ടിയെ ചതിച്ച കഥ


സോളാർ വിഷയത്തിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന ശ്രീധരൻ നായരുടെ നിർണ്ണായക വെളിപ്പെടുത്തലുകൾ റിപ്പോർട്ടർ പുറത്തു വിട്ടു. സരിത എസ് നായർക്ക് 40 ലക്ഷം രൂപ കൊടുത്തത് മുഖ്യമന്ത്രി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്.
മുഖ്യൻ ഉറപ്പു നൽകി

സരിതയ്ക്ക് 40ലക്ഷം കൊടുത്തത് മുഖ്യമന്ത്രിയുടെ ഉറപ്പിൻമേലെന്ന് ശ്രീധരൻ നായർ. 2012 ജൂലൈ 9നാണ് മുഖ്യമന്ത്രിയെ കണ്ടത്. സരിതക്കൊപ്പമാണ് ഉമ്മൻചാണ്ടിയെ കണ്ടത്. . ധൈര്യമായി മുന്നോട്ട് പോകാൻ മുഖ്യമന്ത്രി തന്നോട് പറഞ്ഞു. സർക്കാരിന്റെ എല്ലാ സഹായങ്ങളും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. സബാസിഡി കാര്യങ്ങളും ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇതൊക്കെ സരിത പറഞ്ഞിട്ടുണ്ടാകുമല്ലോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.നിങ്ങളെ പോലുള്ളവർ ഈ രംഗത്ത് വരണമെന്ന് പറ്ഞ്ഞു.എന്നാലേ വൈദ്യുതി ക്ഷാമം പരിഹരിക്കാനാകൂ.സോളാറാണ് ശാശ്വത പരിഹാരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാം.ഞാനും സരിതയുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉണ്ടായിരുന്നതെന്ന് വ്യക്തമാകും.



No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...