Friday, 9 August 2013

മുഖ്യമന്ത്രി അധികാരമോഹിയെന്ന് പറയാതെ പറഞ്ഞ് ഉമ്മന്‍ ചാണ്ടിക്ക് ചെന്നിത്തലയുടെ കൊട്ട്


മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കൂടുതല്‍ അകലുന്നു. മുഖ്യമന്ത്രി അധികാരമോഹിയാണെന്ന പരോക്ഷ വിമര്‍ശനത്തിലൂടെ തങ്ങള്‍തമ്മില്‍ ഏറെ അകന്നുവെന്ന് ചെന്നിത്തല വീണ്ടും വ്യക്തമാക്കി.

ആര്‍ ശങ്കറെ ഉദാഹരണമാക്കിയാണ് ചെന്നിത്തല മുഖ്യമന്ത്രിയെ കൊട്ടിയത്.ചെന്നിത്തലയുടെ വാക്കുകള്‍ ഇങ്ങനെ
ആര്‍ ശങ്കര്‍ അധികാരത്തിന് വേണ്ടി തലകുനിച്ചില്ല. തലകുനിച്ചിരുന്നെങ്കില്‍ ശങ്കറിന്  ഏറെക്കാലം മുന്നോട്ടുപോകാമായിരുന്നു. കേരളസമൂഹം ശങ്കറിനോട് നീതിപുലര്‍ത്തിയോ എന്ന് വിലയിരുത്തണം.

മന്ത്രിസഭാ പുനസംഘടനാ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രിയും ചെന്നിത്തലയും രണ്ടുതട്ടിലായത്. താന്‍ മന്ത്രിസഭയിലേക്ക് വരുന്നതിന് മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലെന്നും നേരത്തേ ചെന്നിത്തല തുറന്നടിച്ചിരുന്നു.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...