Thursday, 1 August 2013

മരണവാര്‍ത്തയ്ക്കു പിന്നില്‍ കനകതന്നെ !


പ്രശസ്ത സിനിമാനടി കനക മരിച്ചു എന്ന വാര്‍ത്ത പരന്നതിനു പിന്നില്‍ കനക തന്നെയാണെന്ന് അഭ്യൂഹം. സംഭവം വന്‍ വിവാദമായതോടെ വാര്‍ത്തയുടെ ഉറവിടം കണ്ടെത്താനുളള ശ്രമത്തിലാണ് സൈബര്‍സെല്ലും, സിനിമാലോകവും. വാര്‍ത്ത പരക്കാനിടയായ സാഹചര്യത്തിലും വാര്‍ത്തയിലുളള ദുരൂഹത തുടരുകയാണ്. ഏറെക്കാലമായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന നടിയാണു കനക.
ഒരു തിരിച്ചു വരവിനു മുന്നോടിയായി നടി തന്നെ നടത്തിയ പബ്ലിസിറ്റിയാണോ തന്റെ മരണവാര്‍ത്ത എന്നു സിനിമാരംഗത്തുളള ചിലര്‍ സംശയിക്കുന്നുണ്ട്. ഈ വാര്‍ത്തകള്‍ എവിടെ നിന്നാണു വരുന്നതെന്ന് കനത തന്നെ ചോദ്യമുന്നയിച്ചത് വിശ്വസിക്കാന്‍ ചിലര്‍ തയ്യാറായിട്ടില്ല. 2002-ല്‍ അമ്മയും നടിയുമായ ദേവികയുടെ മരണത്തോടെയാണ് കനക സിനിമാരംഗം വിട്ടത്. പിന്നീട് വളരെക്കാലമായി അജ്ഞാതവാസത്തിലായുന്നു കനക. 2010ല്‍ പിതാവ് ദേവിദാസിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ടാണ് കനക രംഗപ്രവേശനം ചെയ്തത്.

അമ്മയുടെ പേരിലുളള സ്വത്തില്‍ ദേവിദാസിന് അവകാശമില്ലെന്നും അമ്മയെ അച്ഛന്‍ അപകീര്‍ത്തിപ്പെടുത്തുകയാണെന്നുമായിരുന്നു കനകയുടെ ആരോപണം. പിന്നീട് കനകയെക്കുറിച്ച് സിനിമാ ലോകത്തിന് വിവരമൊന്നുമില്ലായിരുന്നു. കനകയുടെ മരണ വാര്‍ത്തയ്ക്കു പിന്നില്‍ അച്ഛന്‍ ദേവിദാസാണെന്നും സൂചനയുണ്ട്. കനകയ്ക്ക് കാന്‍സറാണെന്നും ആലപ്പുഴയില്‍ എവിടയോ ചികിത്സയിലുണ്ടെന്നും മാസങ്ങളായുള്ള പ്രചരണത്തിനു പിന്നില്‍ മാധ്യമങ്ങളും വ്യക്തമായ പങ്കുവഹിച്ചിട്ടുണ്ട്. കാന്‍സര്‍ ബാധിച്ച് കനക അവശനിലയിലാണെന്നും ആലപ്പുഴയില്‍ എവിടെയോ ചികിത്സയിലുണ്ടെന്നും അന്തരിച്ച നടി സുകുമാരി പറഞ്ഞതായി ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് ഇക്കാര്യം മറ്റ് മാധ്യമങ്ങളും ഏറ്റുപിടിക്കുകയായിരുന്നു.

ചില മാധ്യമങ്ങള്‍ കനക ഗുരുതരാവസ്ഥയിലാണെന്നും അവരുടെ കാന്‍സര്‍ രോഗം അന്തിമഘട്ടത്തിലെത്തിയതായും ദിവസങ്ങള്‍ക്കുമുമ്പ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ അഭ്യൂഹങ്ങള്‍ അബദ്ധത്തില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പ്രചരിപ്പിച്ചതാകാമെന്നുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കനക മരിച്ചതായി ചില ചാനലുകളിലും ഓണ്‍ലൈനുകളിലുമാണ് വാര്‍ത്തകള്‍ പ്രചരിച്ചിത്. സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലും വാര്‍ത്ത ചര്‍ച്ചയായി.

കനകയ്ക്കു കാന്‍സറാണെന്നും അതീവഗുരുതരാവസ്ഥയിലാണെന്നും ഫെയ്‌സ് ബുക്കില്‍ ഉള്‍പെടെ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കനക വിശദീകരണവുമായി രംഗത്തെത്തിയത്. താന്‍ മരിച്ചിട്ടില്ലെന്നു ചിരിച്ചുകൊണ്ടുപറഞ്ഞ കനക കാന്‍സര്‍ രോഗിയെന്ന അഭ്യൂഹവും നിഷേധിച്ചു. എന്നാല്‍ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ കനക അപകീര്‍ത്തിക്കു കേസ് ഫയല്‍ചെയ്യാത്തതും ദുരൂഹതഉയര്‍ത്തുന്നുണ്ട്.


No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...