Thursday, 1 August 2013

ചെന്നിത്തലയെ ഉപമുഖ്യമന്ത്രി ആകാന്‍ സമ്മതിക്കില്ല


ഉപമുഖ്യമന്ത്രി സ്ഥാനം വിട്ടുനല്‍കിയുള്ള ചര്‍ച്ചയ്ക്ക് ലീഗില്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍. മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ മുസ്ലിംലീഗ് എന്തെങ്കിലും ആവശ്യമോ വ്യവസ്ഥയോ മുന്നോട്ടു വച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു

ചര്‍ച്ചയ്ക്കായി മുസ്ലിംലീഗിന് ഇപ്പോള്‍ ദില്ലിയില്‍ പോകേണ്ട കാര്യമില്ല. ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടില്ല. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കേണ്ടത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യങ്ങളില്‍ ലീഗിന് തൃപ്തിയില്ല. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ലീഗിന് അവകാശമുണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ഇടി ആവശ്യപ്പെട്ടു


No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...