Tuesday, 27 August 2013

ഇനി തടഞ്ഞാല്‍ വെടിവച്ചു കൊല്ലും: ജോര്‍ജിന്റെ ഭീഷണി


കൊച്ചി:  തന്നെ വഴിയില്‍ തടയാനുള്ള കോണ്‍ഗ്രസുകാരുടെ നീക്കത്തിനെതിരെ മറു തന്ത്രവുമായി  സര്‍ക്കാര്‍  ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ്.  ഇനി വഴിയില്‍ തടഞ്ഞാല്‍ വെടിവയ്ക്കുമെന്നാണ് പി.സി ജോര്‍ജിന്റെ വെല്ലുവിളി.

ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണ് ജോര്‍ജ്  ഭീഷണി മുഴക്കിയിരിക്കുന്നത്.  ജോര്‍ജ് പറയുന്നു:

ഇനി എന്നെ വഴിയില്‍ തടയുകയോ ആക്രമിക്കാന്‍ ഒരുമ്പെടുകയോ ചെയ്താല്‍ വെടിവച്ചു വീഴ്ത്തും. ഏതാനും ദിവസം മുമ്പ്  എന്നെ തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെടിവയ്ക്കാന്‍  കാഞ്ചി വലിക്കാന്‍ ഒരുങ്ങിയതാണ്. പിന്നെ വേണ്ടെന്നു വയ്ക്കുകയായിരുന്നു.

അന്ന് തോക്ക് ഉറയില്‍ നിന്ന് ഊരി.വെടി ഉതിര്‍ക്കുന്നതിനു തൊട്ടു മുമ്പുള്ള സംവിധാനവും ശരിയാക്കി. എന്നാല്‍ ഒരു പൊലീസുകാരന്‍ കാറിന്റെ ഡോറ് തുറക്കാന്‍ അനുവദിച്ചില്ല. ഡ്രൈവര്‍ കൈയ്യില്‍ പിടിച്ച് തടയുകയും ചെയ്തു.

വിലകൂടിയ തോക്ക് വാങ്ങി വച്ചിരിക്കുന്നത് വെറുതേയല്ല.അഞ്ചു ലക്ഷം രൂപയുടെ മറ്റൊരു  തോക്കും  കൈയിലുണ്ട്. വേണ്ടി വന്നാല്‍ വെടിവയ്ക്കുകതന്നെ ചെയ്യും, ജോര്‍ജ് തുറന്നടിച്ചു.

ഇതോടെ  സര്‍ക്കാരും ജോര്‍ജും തമ്മിലുള്ള പോര് പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനിയൊരു ഒത്തുതീര്‍പ്പിനില്ലെന്ന മട്ടില്‍ തന്നെയാണ് ജോര്‍ജ്.

എന്നാല്‍, ജോര്‍ജിന്റേത് വെറും വെടിയാണെന്നും അതില്‍ ഉണ്ടകാണില്ലെന്നുമായിരുന്നു പേരു പറയാതെ ഒരു കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത്.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...