സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ച രീതി ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഇത് അണികള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചതായും സിപിഎം കേന്ദ്ര നേതൃത്വത്തെ വി എസ് അറിയിച്ചു. കേന്ദ്ര കമ്മിറ്റി യോഗത്തിനായി ഡല്‍ഹിയിലുള്ള വിഎസ് യോഗം ആരംഭിക്കുന്നതിന് മുമ്പായി കേന്ദ്ര നേതാക്കളെ നേരില്‍ സന്ദര്‍ശിച്ചാണ് തന്‍റെ അഭിപ്രായം കൈമാറിയത്. കേരള പ്രശ്നങ്ങള്‍ പഠിക്കാനായി പിബി നിയോഗിച്ച കമ്മീഷന്‍ കേരളത്തിലെത്തി വിശദമായ തെളിവെടുപ്പ് നടത്തണമെന്ന ആവശ്യവും വി എസ് ഉന്നയിച്ചു.
ഉപരോധ സമരത്തെ കുറിച്ചുള്ള സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റി ഇന്ന് പരിഗണിക്കും. വിഭാഗീയത മാറ്റി നിര്‍ത്തി സംസ്ഥാന നേതാക്കളെല്ലാം തന്നെ ഒറ്റക്കെട്ടായി അണിനിരന്ന ഉപരോധ സമരം വന്‍ വിജയമായിരുന്നെന്നാകും സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുണ്ടാകുക എന്നാണ് സൂചന.
No comments:
Post a Comment