Thursday, 4 July 2013

നിതാഖത്ത്: ജോലി നഷ്ടപ്പെട്ടവര്‍ക്ക് ലുലുവില്‍ ജോലി ലഭിക്കും


നിതാഖതിനെ തുടര്‍ന്ന് ജോലി നഷ്ടപെട്ട ആയിരം മലയാളികള്‍ക്ക് സൗദി അറേബ്യയിലെ ലുലു ഹൈപ്പെര്‍ മാര്‍ക്കെറ്റില്‍ ജോലി ലഭിക്കും. നോര്‍ക്ക ചെയര്‍മാനും മലയാളി വ്യവസായിയുമായ എം എ യൂസഫലിയാണ് ജോലി നഷ്ടപ്പെട്ടവര്‍ക്ക് ജോലി വാഗ്ദാനവുമായി എത്തിയത്.എമ്പസിയുമായി ബന്ധപെട്ട് ഇതിനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞതായി യൂസഫലി അറിയിച്ചു.
സൗദിയില്‍ നിന്ന് ജോലി നഷ്ടപെട്ട് മടങ്ങുന്നവരെ ബോള്‍ഗാട്ടി പദ്ധതിയിലും പുനരധിവസിപ്പിക്കാന്‍ ശ്രമിക്കും.വിശുദ്ധ റമദാന്‍ മാസം കഴിഞ്ഞാല്‍ ബോള്‍ഗാട്ടി പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കുമെന്നും എം എ യൂസഫലി ദുബായിയില്‍ പറഞ്ഞു.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...