സോളാര്‍ കേസില്‍ സരിത എസ് നായര്‍ നല്‍കിയ രഹസ്യമൊഴിയുടെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് സൂചന. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിന് മൂന്നു കോടി നല്‍കിയതായി സരിതയുടെ രഹസ്യമൊഴിയിലുണ്ടെന്ന് സൂചന. ഉപദേശം മതിയാക്കി അടുത്തിടെ ഇദ്ദേഹം രാജിവയ്ക്കാനുളള പ്രധാന കാരണം ഇതാണെന്നും സൂചനയുണ്ട്. മുഖ്യമന്ത്രിയുടെ പേര് മൊഴിയില്‍ ഇല്ലെന്നാണ് അറിയുന്നത്. എന്നാല്‍ ഒരു യുവ കോണ്‍ഗ്രസ് നേതാവിന് ടീം സോളാറില്‍ പങ്കാളിത്തമുള്ളതായി സരിത വെളിപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സഹായത്തോടെയാണ്
ഡല്‍ഹിയിലെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. മന്ത്രിമാര്‍ പ്രായഭേദമെന്യേ സരിതയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. ഇതില്‍ ഒരു യുവമന്ത്രിക്കു സരിതയുമായി ബന്ധമുണ്ടെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നിരുന്നു. ജീവിത മധ്യാഹ്‌നത്തിലും യുവത്വം തുളുമ്പുന്ന ഒരു കേന്ദ്രമന്ത്രി ശാരീരികമായി തന്നെ ഉപയോഗിച്ചതായി സരിത മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാല്യം മുഖത്തു തുടിച്ചുനില്‍ക്കുന്ന ഒരു എം.എല്‍.എ. സരിതയെ മാനസികമായി കീഴടക്കുന്നതില്‍ വിജയിച്ചു. വാര്‍ധക്യം ബാധിച്ച ഒരു മന്ത്രിയും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കോട്ടയം ജില്ലക്കാരനായ എം.എല്‍.എയെക്കുറിച്ചും പരാമര്‍ശമുണ്ട്. സ്ഥലനാമത്താല്‍ പ്രസിദ്ധനായ തെക്കന്‍ ജില്ലക്കാരനായ മന്ത്രിയാണ് സരിതയുടെ മൊഴിയില്‍ നിറഞ്ഞുനില്‍ക്കുന്ന മറ്റൊരു താരം. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനുമുമ്പാകെ സരിത രഹസ്യമൊഴി നല്‍കാന്‍ പോകുന്നത് അറിഞ്ഞതുമുതല്‍ മാനസികമായി ഇദ്ദേഹം ഏറെ തകര്‍ന്നിരുന്നു. സരിതയെപ്പറ്റി തനിക്ക് നല്ല അഭിപ്രായമാണ് ഉള്ളതെന്നുവരെ ഇദ്ദേഹം തട്ടിവിട്ടുനോക്കി. മലബാറില്‍നിന്നുളള ഒരു മന്ത്രി ടീം സോളാറിന് അനെര്‍ട്ടിന്റെ അംഗീകാരം വാങ്ങിനല്‍കാമെന്നു പറഞ്ഞെങ്കിലും പിന്നീടു കൈയൊഴിഞ്ഞു. ലിസ്റ്റില്‍ ഉള്‍പ്പെട്ട പലരും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിട്ടുണ്ടെന്ന് മൊഴിയില്‍ പരാമര്‍ശിക്കുന്നു. അന്വേഷണസംഘത്തിനെതിരെയും മൊഴിയുണ്ട്. പോലീസ് ചോദ്യം ചെയ്യുന്ന വേളയില്‍ സരിതയോടു ലൈംഗിക ചുവ കലര്‍ന്ന ഭാഷയില്‍ സംസാരിച്ചിരുന്നു. ഇതില്‍ മധ്യതിരുവിതാംകൂറിലെ ഒരു ഡി.വൈ.എസ്.പി ചോദ്യം ചെയ്യലിനിടയില്‍ ഒരു ചുവടു മുന്നോട്ടുപോയി. അദ്ദേഹത്തിന്റെ പേരും മൊഴിയിലുണ്ട്.
ഇതുകൂടാതെ പല ഉന്നതരുടേയും പേരുവിവരങ്ങള്‍ സരിത വെളിപ്പെടുത്തിയെന്നാണ് അറിവ്. മറ്റൊരു കേന്ദ്രമന്ത്രികൂടി ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സോളാര്‍ കേസ് സംബന്ധിച്ച അന്വേഷണത്തില്‍ പ്രമുഖരെ ഒഴിവാക്കി ബിജു രാധാകൃഷ്ണനേയും ജോപ്പനേയും തന്നേയും മാത്രം ബലിയാടാക്കിയതിനാലാണ് സരിത ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ തയാറായതെന്ന് അറിയുന്നു. മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ട ജിക്കുവിനേയും സലിംരാജിനേയും അന്വേഷണ പരിധിയില്‍നിന്ന് ഒഴിവാക്കിയതാണ് സരിതയെ പ്രകോപിപ്പിക്കാനുളള മറ്റൊരു കാരണം. വിശ്വസിച്ച പല രാഷ്ട്രീയ നേതാക്കളും പിന്നീട് തന്നെ തള്ളിപ്പറഞ്ഞതും രഹസ്യമൊഴിക്കു വഴിതെളിച്ചു. ഓരോദിവസത്തേയും സോളാര്‍ തട്ടിപ്പ് വാര്‍ത്തകള്‍ സരിത കൃത്യമായി ജയിലില്‍ അറിഞ്ഞുകൊണ്ടിരുന്നു. കേസ് നേരായ വഴിക്കല്ല പോകുന്നതെന്നും താന്‍ ബലിയാടാകുമെന്നും വ്യക്തമായതിനാലാണ് കടുത്ത നടപടിക്ക് ഇവര്‍ തയാറായത്. ഓരോതവണയും കോടതിയില്‍ ഹാജരാകുമ്പോള്‍ ചില കേന്ദ്രങ്ങളില്‍ നിന്നു പേടിക്കേണ്ട എല്ലാം കലങ്ങി തെളിയുമെന്നും ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ വൈകാതെ ആറിത്തണുക്കുമെന്നുമുള്ള ആശ്വാസ വചനങ്ങള്‍ സരിതക്കു ലഭിച്ചിരുന്നു. എന്നാല്‍ കേസ് അന്വേഷണരീതിയും പിന്നീടു പ്രമുഖരുടെ ഭാഗത്തുനിന്നുണ്ടായ മൗനവും സരിതയുടെ പ്രതീക്ഷകള്‍ കെടുത്തി. ഇതാണ് രഹസ്യമൊഴി നല്‍കാന്‍ തയാറായതെന്നാണ് വിവരം.
No comments:
Post a Comment