Thursday, 4 July 2013

ബുര്‍ഖ ധരിച്ച് സ്ത്രീകള്‍ക്ക് എന്നും നടക്കാന്‍ കഴിയില്ലെന്ന് സോനം കപൂര്‍


ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വേഷം ധരിച്ച് എല്ലായ്‌പ്പോഴും സ്ത്രീകള്‍ക്ക് നടക്കാന്‍ കഴിയില്ലെന്ന് ബോളിവുഡ് നടി സോനം കപൂര്‍. ഇന്നത്തെക്കാലത്ത് ഒരു പ്രത്യേക വേഷം ധരിക്കണമെന്ന് സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. ബുര്‍ഖയും പര്‍ദ്ദയും ധരിച്ച് എല്ലായിടത്തും പോകാന്‍ കഴിയില്ല. ഒരു സ്ത്രീയ്ക്ക് അനുയോജ്യമാണെന്ന് കരുതുന്ന ഏകു വസ്ത്രവും ധരിക്കാം.

സ്ത്രീകളുടെ നേരെയുള്ള പുരുഷന്മാരുടെ നോട്ടമാണ് മാറ്റേണ്ടത്. സ്ത്രീകളുടെ വേഷവിധാനങ്ങളല്ല മറിച്ച് പുരുഷന്മാരുടെ കാഴ്ചപ്പാടാണ് മാറ്റേണ്ടതെന്നും സോനം പറഞ്ഞു. പെണ്‍കുട്ടികളുടെ വസ്ത്രധാരണ രീതിയല്ല മറിച്ച് സ്ത്രീകളോടുള്ള പുരുഷന്മാരുടെ മനോഭാവം മാറ്റിയാല്‍ പീഡനങ്ങളും കുറയും.
സിനിമകളില്‍ നിന്ന് ഐറ്റം ഡാന്‍സുകള്‍ ഒഴിവാക്കണമെന്നതിനോട് യോജിക്കാന്‍ കഴിയില്ലനെന്നും സോനം അഭിപ്രായപ്പെട്ടു. തെറ്റായിട്ടൊന്നും ചെയ്യുന്നില്ല. സിനിമയ്ക്ക് ആവശ്യമുള്ളതാണെങ്കില്‍ ഐറ്റം നമ്പര്‍ ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ല. സ്ത്രീകളെ എല്ലാവിധ സ്വാതന്ത്ര്യങ്ങളില്‍ നിന്നും വിലക്കുന്നത് ഭാരതത്തിന്റെ സംസ്‌കാരത്തിനു യോജിച്ചതല്ല. അങ്ങനെ ചെയ്യുക വഴി നമ്മള്‍ പഴയകാലത്തേക്ക്ു തിരിച്ചുപോവുകയാണെന്നും സോനം കൂട്ടിച്ചേര്‍ത്തു.




Muslim Ladies Parda , movie review

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...