Saturday, 20 July 2013

സി .പി. എം ന് എന്തും ചെയ്യാം കേരളത്തില്‍


ഇടതുപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത് സണ്‍കണ്‍ട്രോള്‍ ഫിലിം പതിച്ച കാറില്‍. സി.പി.എമ്മിന്റെ കൊടി ബോണറ്റില്‍ സ്ഥാപിച്ചിരുന്ന കാറിന്റെ വശങ്ങളിലെയും പിന്നിലെയും ചില്ലുകളില്‍ സണ്‍കണ്‍ട്രോള്‍ ഫിലിം പതിച്ചിരുന്നു. ഡോര്‍ സൈഡിലെ വിന്‍ഡോകളില്‍ നേര്‍ത്ത കൂളിങ് പേപ്പറാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ പിന്‍ഭാഗത്തെ ഗ്ലാസിലെ സണ്‍കണ്‍ട്രോള്‍ ഫിലിമിന് കടുംനിറമായിരുന്നു.

കെ.എല്‍.01 എ.ഇസഡ് 2196 എന്ന തിരുവനന്തപുരം രജിസ്‌ട്രേഷന്‍ ഉള്ള സ്വിഫ്റ്റ് കാര്‍ സി.പി.എം സംസ്ഥാനസെക്രട്ടറിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് വാഹനങ്ങളിലെ സണ്‍കണ്‍ട്രോള്‍ ഫിലിം നീക്കം ചെയ്യാന്‍ മോട്ടോര്‍വാഹനവകുപ്പും പോലീസും നടപടി സ്വീകരിച്ചത്. സെക്രട്ടേറിയറ്റിന് മുന്നില്‍ വൈക്കം വിശ്വന്റെ കാര്‍ എത്തുമ്പോള്‍ അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍മാര്‍ ഉള്‍പ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നു. എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കുപോലും ഇതിനെതിരെ നടപടിയെടുക്കാന്‍ കഴിയും. മാര്‍ച്ച് തീരുന്നതുവെര ഒരുമണിക്കൂറോളം കാര്‍ സെക്രട്ടേറിയറ്റിന് മുന്നിലുണ്ടായിരുന്നു.

സോളാര്‍ കേസില്‍ അറസ്റ്റിലായ നടി ശാലുമേനോന്റെ കാറിലുണ്ടായിരുന്ന സണ്‍കണ്‍ട്രോള്‍ ഫിലിം പോലീസ് ഉടനടി നീക്കം ചെയ്തിരുന്നു. ചങ്ങനാശ്ശേരി പോലീസ് ശാലുമേനോന്റെ അമ്മയില്‍ നിന്ന് 500 രൂപ പിഴ ഈടാക്കുകയും ചെയ്തു.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...