Sunday, 14 July 2013

കെ.എം. മാണി മുഖ്യമന്ത്രി പദം ഉന്നം വച്ചുകൊണ്ട്:കെ.എം. മാണി മുഖ്യമന്ത്രിയായി കാണാന്‍ പ്രതിപക്ഷം പോലും ആഗ്രഹിക്കുന്നുവെന്ന് പി.സി ജോര്‍ജ്.


കെ.എം. മാണി മുഖ്യമന്ത്രിയായി കാണാന്‍ പ്രതിപക്ഷം പോലും ആഗ്രഹിക്കുന്നുവെന്ന് പി.സി ജോര്‍ജ്. കോടിയേരി ബാലകൃഷ്ണന്‍ പോലും ഈ അഭിപ്രായം പറയുകയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആഗ്രഹവും കെ.എം മാണി മുഖ്യമന്ത്രിയാകണമെന്നാണ്.

പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് വേറെ വഴി നോക്കും. കോണ്‍ഗ്രസിന്റെ വാലാട്ടിയാകാന്‍ കേരള കോണ്‍ഗ്രസിനെ കിട്ടില്ല. സോളാര്‍ വിഷയത്തില്‍ നിലിവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണം. പ്രശ്‌ന പരിഹാരമുണ്ടാകാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കമാന്‍ഡ് പറയണം. ഇങ്ങനെ പോകുകയാണെങ്കില്‍ ജനങ്ങള്‍ക്ക് വേണ്ടി മറ്റ് തീരുമാനങ്ങളെടുക്കാന്‍ കേരള കോണ്‍ഗ്രസ് നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം പറഞ്ഞു.



Tags: Km Mani, Kerala news, kerala state, state political, state, Kerala news, congress party in keral, KM mani, Kerala congress 

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...