Saturday, 13 July 2013

ശ്രീശാന്തും ധോണിയുമായുള്ള ഉടക്കിനു കാരണം ലക്ഷ്മിറായിയോ?


ശ്രീശാന്തിന്റെ അറസ്റ്റിനെ തുടര്‍ന്ന് നിരവധി സിനിമാ നടിമാര്‍ തങ്ങള്‍ക്ക് ശ്രീയുമായി ബന്ധമില്ലെന്ന് വെളിപ്പെടുത്തി രംഗത്തു വന്നിരുന്നു. അതില്‍ ഏറെ പ്രശസ്തയായത് തെന്നിന്ത്യന്‍ താരം ലക്ഷ്മി റായി ആയിരുന്നു. ലക്ഷ്മിയും ശ്രീശാന്തും തമ്മിലുള്ള ബന്ധം നേരത്തെ പാട്ടായിരുന്നു. അതേസമയം ധോണിയുമായും ലക്ഷ്മി റായിക്ക് അടുപ്പമുണ്ടായിരുന്നു. എന്നാല്‍ ഈ ബന്ധം അധികം നീണ്ടുപോയില്ല. ഇന്ത്യന്‍ ക്യാപ്റ്റന്റെ വിവാഹത്തോടെ ആ ബന്ധം അവസാനിക്കുകയായിരുന്നു. എന്നാല്‍ ഇത് ഇവിടംകൊണ്ട് അവസാനിച്ചില്ല. പണി കിട്ടിയത് ശ്രീശാന്തിനാണ്. ലക്ഷ്മി റായിക്കുള്ള ശ്രീയുടെ അടുപ്പമാണ് ധോണിയെ പ്രകോപിപ്പിച്ചതെന്നാണ് വിവരങ്ങള്‍ . ഇതിനെ തുടര്‍ന്ന് ധോണിയും ശ്രീശാന്തും തമ്മിലുണ്ടായ തര്‍ക്കമാണ് ഇന്ത്യന്‍ ടീമില്‍നിന്നും ശ്രീശാന്തിനെ ഒഴിവാക്കാന്‍ കാരണമെന്നാണ് വിവരം. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ഏറെ മാറിമറഞ്ഞു. ഇപ്പോള്‍ ശ്രീശാന്തിനെ ലക്ഷ്മിറായിക്ക് കണ്ടാല്‍ അറപ്പാണ്.

ശ്രീശാന്തുമായുള്ള അടുപ്പം സംബന്ധിച്ച് വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ ശക്തമായ നിഷേധവുമായി ലക്ഷ്മി റായ് രംഗത്തുവന്നിരുന്നു. ഇയാളെയൊക്കെ പ്രേമിക്കാന്‍ തനിക്കു ഭ്രാന്താണോ എന്ന രീതിയിലായിരുന്നു ലക്ഷ്മിറായിയുടെ നിലപാട്. താന്‍ ഒരു ബിസ്സിനസ്സുകാരനുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടാകുമെന്നും നടി വ്യക്തമാക്കിയിരുന്നു. അതുപോലതന്നെ ശ്രീശാന്തിന്റെയും വിവാഹം തീരുമാനിച്ചുകഴിഞ്ഞു.

ഇനിയെങ്കിലും പഴയകഥകളൊക്കെ മറക്കുമെന്ന് കരുതുന്നുണ്ടെങ്കില്‍ തെറ്റി. ശ്രീയുമായുള്ള ബന്ധത്തിന്റെപേരില്‍ ഇപ്പോഴും പ്രശ്‌നത്തിലായിരിക്കുകയാണ് ലക്ഷ്മി റായ്. ശ്രീശാന്തുമായുള്ള ബന്ധംമൂലം രണ്ട് സിനിമയില്‍ നിന്ന് നടി ലക്ഷ്മി റായിയെ ഒഴിവാക്കി എന്നാണ് വാര്‍ത്ത . ശ്രീശാന്തും ലക്ഷ്മി റായിയും ഒന്നിച്ചുള്ള ദ്യശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതാണ് ലക്ഷ്മി റായിക്ക് തിരിച്ചടിയായിരിക്കുന്നത് . ബിഗ് ബഡ്ജറ്റിലുള്ള രണ്ട് തെലുങ്ക് സിനിമകളാണ് ഇത് മൂലം നടിക്ക് നഷ്ടമായത്. നായികയെ നെഗറ്റീവ് ക്യാരക്ടറായി പ്രേക്ഷകര്‍ കാണുമോ എന്ന ആശങ്കയും പോലീസ് നിരീക്ഷണമുണ്ടാകുമോ എന്ന ഭീതിയുമാണ് നിര്‍മ്മാതാക്കളെ ലക്ഷ്മി റായിയെ ഒഴിവാക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. എന്നാല്‍ ഇപ്പോള്‍ വാത്‌വയ്പ്പ് വിവാദങ്ങള്‍ ഏകദേശം കെട്ടടങ്ങിയതിനാല്‍ തനിക്ക് വീണ്ടും അവസരങ്ങള്‍ ലഭിച്ച് തുടങ്ങിയതായി ലക്ഷ്മി റായ് വ്യക്തമാക്കി. എങ്കിലും ലക്ഷ്മിറായിയുടെ സിനിമാ ഭാവി ചോദ്യചിഹ്നമായി മാറിയിരിക്കുന്നു.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...