Friday, 28 June 2013

മുസ്ലിം പെണ്‍കുട്ടികള്‍ വഴി പിഴക്കാതിരിക്കാന്‍ വിവാഹ പ്രായം 16 ആക്കണമെന്ന് കാന്തപുരം എ.പി

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടികള്‍ വഴി പിഴക്കാതിരിക്കാന്‍ വിവാഹ പ്രായം 16 ആക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച സര്‍ക്കുലറിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പതിനാറാം വയസിലേത് ശൈശവ വിവാഹം അല്ല. വിവാഹ പ്രായം 16 ആക്കി ഇതര മതസ്ഥരും മാതൃകയാവണം -അദ്ദേഹം വ്യക്തമാക്കി.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...