യു ഡി എഫ് അനുഭാവിയായ താന്‍ ഉമ്മന്‍ ചാണ്ടിയെ ഇഷ്ടപ്പെടുന്നുവെന്ന് സോളാര്‍ തട്ടിപ്പ് കേസില്‍ പിടിയിലായ സരിത എസ് നായര്‍. ഫേസ്ബുക്കിലൂടെയാണ് സരിതയുടെ വെളിപ്പെടുത്തല്‍. ലക്ഷ്മി നായര്‍ എന്ന പേരിലാണ് സരിത ഫേസ്ബുക്കില്‍ വിഹരിച്ചിരുന്നത്.
ലക്ഷ്മിയുടെ സുഹൃത്തുക്കളുടെ പട്ടികയില്‍ ജോപ്പന്‍ ഉണ്ടായിരുന്നു. സരിതയുടെ ചിത്രങ്ങള്‍ക്ക് ജോപ്പന്‍ ലൈക് ചെയ്യുകയും കമന്റുകള്‍ ഇടുകയും ചെയ്തിട്ടുണ്ട്. ലക്ഷ്മി ലൈക് ചെയ്ത പ്രൊഫൈലുകളില്‍ ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് എം പി പീതാംബര കുറുപ്പുമുണ്ട്.
ഉരുക്കുവനിതയാവുകയാണ് തന്റെ ആഗ്രഹമെന്ന് ഫേസ്ബുക്കിലൂടെ ലക്ഷ്മി നായര്‍ എന്ന സരിത വ്യക്തമാക്കുന്നു. മുംബൈ സെന്റ് ആന്‍സ് സ്‌കൂളില്‍ പഠിച്ചുവെന്ന് രേഖപ്പെടുത്തിയിരിക്കുന്ന സരിത സംസ്ഥാന സര്‍ക്കാരില്‍ ജോലി ചെയ്യുന്നു എന്നാണ് പറഞ്ഞിട്ടുളളത്. സ്റ്റേറ്റ് ഹെഡ് എന്നാണ് നല്‍കിയിട്ടുളളത്. ഇതെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
| http://facebook.com/ |

No comments:
Post a Comment