സോളാര്‍ തട്ടിപ്പുകാരി സരിത എസ് നായരെ കോണ്‍ഗ്രസ് മന്ത്രിമാര്‍ വിളിച്ചത് അന്വേഷിക്കണമെന്ന് കെ മുരളീധരന്‍. കോണ്‍ഗ്രസ് ഭരണഘടന പടിപ്പിക്കാനല്ല മന്ത്രിമാര്‍ രാത്രിയില്‍ സരിതയെ വിളിച്ചത്. ശാലു മേനോനെ അറസ്റ്റ് ചെയ്ത രീതി ശരിയായില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
മന്ത്രിമാര്‍ക്ക് നല്‍കുന്ന എസ്‌കോര്‍ട്ട് പോലെയാണ് ശാലുവിന് നല്‍കിയത്. സ്വന്തം കാറില്‍ യാത്ര ചെയ്യാന്‍ ശാലുവിനെ എന്തുകൊണ്ട് അനുവദിച്ചുവെന്ന് അന്വേഷിക്കണം. സിനിമാ നടിയാണെങ്കിലും നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. പൊലീസ് നടപടി ജനങ്ങള്‍ക്ക് സംശയം ഉണ്ടാക്കുന്ന രീതിയിലാണ്.
രാത്രികാലങ്ങളില്‍ മന്ത്രിമാര്‍ സരിതയെ വിളിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണം. രാത്രി 12 മണിക്ക് എന്തായാലും കോണ്‍ഗ്രസ് ഭരണഘടന പടിപ്പിക്കാനോ ഭാഗവതം വായിക്കാനോ അല്ലല്ലോ. ഇവര്‍ എന്താണ് പറഞ്ഞതെന്ന് എല്ലാവരും അറിയേണ്ടതുണ്ട്- മുരളീധരന്‍ പറഞ്ഞു.

No comments:
Post a Comment