Saturday, 6 July 2013

ശാലുവിന്റെ കുമ്പസാരം: പുറത്തു പറയാന്‍ പറ്റാത്ത പലതിനും കൂട്ടുനിന്നു


ഒടുവില്‍ ശാലു മേനോന്റ കുറ്റസമ്മതം. സോളാര്‍ തട്ടിപ്പില്‍ പങ്കാളിയാണെന്നും ഇതെല്ലാം ബിജു രാധാകൃഷ്ണന്റെ സ്‌നേഹത്തിനു മുന്നില്‍

അടിതെറ്റിപ്പോയതുകൊണ്ട് സംഭവിച്ചതാണെന്നും ശാലു മേനോന്‍ ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പറഞ്ഞു. തന്റെ കലാജീവിതം അവസാനിച്ചുവെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ശാലുവിന്റെ കുറ്റസമ്മതം.

ശാലുവിന്റെ മറ്റ് വെളിപ്പെടുത്തലുകള്‍….

* ബിജു തട്ടിപ്പൂകാരന്‍ ആയിരുന്നുവെന്ന് നേരത്തെ അറിയില്ലായിരുന്നു.

* ബിജുവിന്റെ സ്‌നേഹം ഇങ്ങനെയൊക്കെ ആവുമെന്ന് കരുതിയിരുന്നില്ല. ബിജുവിന്റെ സ്‌നേഹത്തിന് മുന്നില്‍ തന്റെ മനസ് അടിയറവച്ചു.

* ബിജു എന്റെ എല്ലാകാര്യങ്ങളിലും ആത്മാര്‍ഥമായി ഇടപെടുകയും സഹായിക്കുകയും ചെയ്തു.

* സിനിമ നിര്‍മ്മിക്കണമെന്ന എന്റെ ആഗ്രഹം സഫലമാക്കി നല്‍കാമെന്ന് ബിജു പറഞ്ഞു. ഇതിനായി ലൊക്കേഷന്‍ നോക്കാനും മറ്റും കേരളത്തിന് പുറത്ത് ബിജുവിനൊപ്പം പോയിട്ടുണ്ട്.

* വീട് പണിയാനും കാറ് വാങ്ങാനും ബിജു ലക്ഷക്കണക്കിന് രൂപ നല്‍കി.

* പ്രവാസി വ്യവസായി റാസിക് അലിയില്‍ നിന്ന് ബിജുവിനൊപ്പം പണം വാങ്ങി.

* പുറത്തുപറയാന്‍ പറ്റാത്ത നിരവധി കാര്യങ്ങള്‍ക്ക് ബിജുവിനോടോപ്പം കൂട്ടുനില്‍ക്കേണ്ടി വന്നു.

* സോളാര്‍ കേസില്‍ പ്രതിയായതോടെ നൃത്തം പഠിപ്പിക്കുന്ന കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടേയും സമൂഹത്തിന്റെയും മുന്നില്‍ അപമാനിതയായി.


Actor Shalu Menon who was taken under custody in connection with solar scam on Friday, has been remanded to judicial custody till Monday. The court will consider the plea of the police to give her under custody for three days, on Monday. As per court order, she was later shifted to Attakkulangara women's jail

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...