Saturday, 6 July 2013

K.കരുണാകരന്‍ പഠിച്ച സ്‌കൂള്‍ സിപിഎം വാങ്ങാനൊരുങ്ങുന്നു


മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്‍ പഠിച്ച സ്‌കൂള്‍ വാങ്ങാന്‍ സിപിഎം ഒരുങ്ങുന്നു. പതിനാറു കോടി രൂപയ്ക്ക് വില്പനയ്ക്ക് വെച്ച ചിറക്കല്‍ രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളും സ്ഥലവും സൊസൈറ്റി രൂപവത്കരിച്ച് ഏറ്റെടുക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്.

കെ. സുധാകരന്‍ ചെയര്‍മാനായുള്ള കെ. കരുണാകരന്‍ സ്മാരക ട്രസ്റ്റ് സ്‌കൂള്‍ ഏറ്റെടുക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് സി.പി.എമ്മിന്റെ നീക്കം. കെ. കരുണാകരന്‍ സ്മാരക ട്രസ്റ്റ് സ്‌കൂള്‍ ഏറ്റെടുക്കുന്നതിനോടൊപ്പം ഐ.ടി.പാര്‍ക്ക് ഉള്‍പ്പടെയുള്ള പദ്ധതികളും തുടങ്ങാനുദ്ദേശിച്ചിരുന്നു.

അതിനായി വിദേശത്തുനിന്നുള്‍പ്പെടെ ഫണ്ടും ശേഖരിച്ചിരുന്നു. ചര്‍ച്ചകള്‍ പുരോഗമിക്കവെ സ്‌കൂള്‍ മാനേജ്‌മെന്‍റ് കമ്മിറ്റിയിലെ ചിലരുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ട്രസ്റ്റിന് സ്ഥാപനങ്ങള്‍ കൈമാറുന്നത് നിര്‍ത്തിവെച്ചത്.

ഇതേസമയത്താണ് സ്‌കൂള്‍ ഏറ്റെടുക്കാമെന്നുപറഞ്ഞ് സി.പി.എം. രംഗത്ത് വന്നത്. പാര്‍ട്ടിനേതാക്കള്‍ നേതൃത്വം നല്‍കുന്ന കണ്ണൂര്‍ എഡ്യൂക്കേഷണല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ചിറക്കല്‍ കോവിലകം ക്ഷേമപരിരക്ഷണസമിതി പ്രസിഡന്റിന് അപേക്ഷ നല്‍കിയിരിക്കുന്നത്.

ചിറക്കല്‍ രാജാസ് എച്ച്.എസ്.എസ്., ചിറക്കല്‍ രാജാസ് യു.പി. എന്നിവയ്ക്കു പുറമെ ഏഴര ഏക്കറോളം സ്ഥലമാണ് ചിറക്കല്‍ കോവിലകം മാനേജ്‌മെന്‍റ് കമ്മിറ്റിക്ക് കിഴിലുള്ളത്. രാജകുടുംബത്തിലെ 120 അംഗങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് സ്‌കൂളും സ്ഥലവും. ചിറക്കല്‍ വലിയകോവിലകം കേരളവര്‍മയാണ് ഇപ്പോള്‍ മാനേജര്‍ .

ഒന്നര ഏക്കറിലാണ് ചിറക്കല്‍ യു.പി.സ്‌കൂള്‍ . കരുണാകരനെ കൂടാതെ സുകുമാര്‍ അഴീക്കോടും പഠിച്ച സ്‌കൂളാണിത്.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...