സോളാര്‍ കേസില്‍ അറസ്റ്റിലായ നടി ശാലു മേനോന് ജയിലിലും വിഐപി പരിഗണന. ജയിലില്‍ ഏഴാം നമ്പര്‍ സെല്ലില്‍ കഴിയുന്ന ശാലുവിന് കട്ടിലും ബെഡ്ഡും തലയിണയും ഫാനുമടക്കമുളള സൗകര്യങ്ങള്‍ നല്‍കിയതായാണ് വിവരം. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ ശാലുവിനെ തിങ്കളാഴ്ച വരെ റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് അട്ടക്കുള വനിതാ സബ്ജയിലിലേക്കു മാറ്റിയത്.
ചാരായ കച്ചവടക്കേസിലും കൊലപാതക കേസിലും പ്രതികളായവരാണ് ശാലുവിന്റെ സഹതടവുകാര്‍. നിലവില്‍ ജീവപര്യന്തം തടവ് വിധിക്കപ്പെട്ട ഏതാനും തടവുകാര്‍ക്ക് മാത്രമാണ് ഇവിടെ കട്ടില്‍ നല്‍കിയിട്ടുള്ളത്. ഇന്നലെ വന്ന ശാലുവിന് നല്‍കിയ അനധികൃത സൗകര്യങ്ങള്‍ സഹതടവുകാരെയും ചൊടിപ്പിച്ചു. ജയിലിലെ 3704 ാം നമ്പര്‍ തടവുപുള്ളിയാണ് ശാലു.
ശനിയാഴ്ച വൈകിട്ട് ശാലുവിന്റെ അമ്മ ജയിലലെത്തി ശാലുവിന്റെ വസ്ത്രങ്ങള്‍ കൈമാറിയിരുന്നു. വൈകിട്ട് ചോറും മട്ടന്‍ കറിയുമായിരുന്നു ആഹാരം. ഇത് ശാലു മടികൂടാതെ കഴിച്ചതായി ജയില്‍ അധികൃതര്‍ പറഞ്ഞു. നേരത്തെ ശാലുവിനെ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നപ്പോള്‍ അവരുടെ സ്വന്തം കാറില്‍ യാത്ര ചെയ്യാന്‍ പോലീസ് അനുവദിച്ചത് വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജയിലിലെ അനധികൃത സൗകര്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്
Tags:Kerala news, Soalar case, Saritha S Nair, Biju Radhakrishnan, Shalu Menon, Arrest, Call list, Leaked, Home minister, Thiruvanjoor Radhakrishnan,

No comments:
Post a Comment