Monday, 1 July 2013

രക്ഷപ്പെടുത്തിയ വനപാലകരെ അതെ കരടി കടിച്ചു കീറുന്ന വീഡിയോ


കിണറില്‍ വീണ കരടിയെ രക്ഷപ്പെടുത്തിയ വനപാലകരെ അതെ കരടി കടിച്ചു കീറുന്ന വീഡിയോ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ടു. കരടിയെ കിണറില്‍ നിന്നും കരക്കുകയറ്റിയ രണ്ടു വനപാലകര്‍ക്ക് നേരെയാണ് മുകളിലെത്തിയപ്പോള്‍ കരടി ചീരിയടുത്തത്.

ഒരു കൃഷിക്കാരനുമായി മല്‍പ്പിടുത്തം നടത്തിയിട്ടാണ് കരടി കിണറില്‍ വീണിരുന്നത്. കരടിയെ ഉയര്‍ത്താന്‍ എത്തിയ വനപാലകര്‍ ഒരു നെറ്റില്‍ കുടുക്കി കരടിയ കരക്കെത്തിക്കുകയായിരുന്നു. എന്നാല്‍ കരക്കെത്തിയ ഉടനെ കരടിയെ കണ്ടു പേടിച്ച രണ്ടു വനപാലകര്‍ കയര്‍ വിടുകയും കരടി ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുകയും ആയിരുന്നു.

കരടിയുടെ വരവ് കണ്ട് റഹ്മത്തുള്ള എന്ന് പേരുള്ള വനപാലകന്‍ കിണറിലേക്ക് എടുത്തു ചാടി. മറ്റൊരു വനപാലകനായ രമേഷിനെ 5 മിനുട്ടോളം കരടി ആക്രമിക്കുകയായിരുന്നു. അവസാനം ജനങ്ങള്‍ ഒരുമിച്ചു വന്നാണ് അദ്ധേഹത്തെ രക്ഷപ്പെടുത്തിയത്.

രണ്ടു ഗാര്‍ഡുകളും ആ സമയത്ത് നിരായുധര്‍ ആയിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.



No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...