Monday, 24 June 2013

ജോസ് തെറ്റയിൽ: കഥ ഇതുവരെ (The real story till today)


The real story till today

മകനെ കൊണ്ട് കല്യാണം കഴിപ്പിക്കാമെന്ന് പറഞ്ഞ് പറഞ്ഞ പ്രകാരം യുവതി ജോസ് തെറ്റയിലുമായി മൂന്ന് പ്രാവശ്യം കിടക്കറ പങ്കിട്ടു! അവർ പറയുന്നു എനിക്കു വഴങ്ങേണ്ടിവന്നതാണെന്നും, ഇവർ പിന്നീട് ചതിക്കുമെന്ന് കൂട്ടുകാരൻ പറഞ്ഞതുകൊണ്ടാണ് വെബ് കാം വെച്ച് "പീഢനം" റെക്കോർഡ് ചെയ്തതെന്നും. പിന്നെ ഒരു കാര്യം കൂടി പറയുന്ന കേട്ടു പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയപ്പോൾ "ഞാൻ എല്ലാം റെക്കോർഡ് ചെയ്റ്റുവെച്ചിട്ടുണ്ട്, അത് പുറത്ത് വിടും" എന്ന് പറഞ്ഞപ്പോൾ "ഇപ്പോൾ അങ്ങനെ ഒന്നും ചെയ്യരുത്, മെയ് മാസമാകുമ്പോൾ കല്യാണം നടത്താമെന്നും" ജോസ് തെറ്റയിൽ പറഞ്ഞുവെന്ന്. കൂട്ടത്തിൽ ഒന്നുകൂടി പറഞ്ഞു - തന്റെ വീട് മോടി പിടിപ്പിക്കാൻ 20 ലക്ഷം രൂപ തന്നുവെന്ന്.....!!

ഇത് കഥ.....!! 
സത്യത്തിൽ സത്യം ഇങ്ങനെയല്ലേ.....

"ജോസ് തെറ്റയിലിന്റെ കുടുംബവുമായി അടുപ്പം സൂക്ഷിച്ച യുവതി ജോസ് തെറ്റയിലുമായും, മകനുമായും ലൈംഗീക വേഴ്ചയിൽ ഏർപ്പെടുകയും, അത് റെക്കോർഡ് ചെയ്ത് , പിന്നീട് അത് പുറത്ത് വിടും എന്ന് പറഞ്ഞ് ബ്ലാക്ക്മെയിലിങ്ങിലൂടെ 20 ലക്ഷം രൂപയോളം തട്ടിയെടുക്കുകയും മകനെ കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ഇക്കാര്യങ്ങൾ അറിയാവുന്ന യുവതിയുടെ സുഹൃത്തും, ഒരു എം.എൽ.എ.യുടെ ഭാര്യയുമായ ചാനൽ അവതാരക കോൺഗ്രസ്സിനു വേണ്ടി യുവതി റെക്കോർഡ് ചെയ്ത വീഡിയോ കോടികൾക്ക് വിലക്ക് വാങ്ങിക്കുകയും പിന്നീട് മേൽപ്പറഞ്ഞ രീതിയിൽ പോലീസിൽ പരാതിപ്പെടുകയും ഒപ്പം തന്നെ ചാനലുകൾ വഴി പ്രചരിപ്പിക്കുകയായിരുന്നു"

ഇങ്ങനെയല്ല എങ്കിൽ ചില സംശയങ്ങൾ ചോദിച്ചോട്ടെ, 

1. ജോസ് തെറ്റയിൽ പലപ്രാവശ്യം ഫോണിൽ വിളിച്ച് തനിക്ക് വഴങ്ങണമെന്ന് പറഞ്ഞു എന്ന് പറയുന്ന സ്ത്രീ എന്തുകൊണ്ട് ആ കാളുകൾ റെക്കോർഡ് ചെയ്തില്ല. അതു മതിയായിരുന്നുവല്ലോ, പോലീസിൽ പരാതി കൊടുക്കാൻ!

2. മൂന്നുപ്രാവശ്യം ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകയും അതിൽ ആദ്യത്തെ പ്രാവശ്യം റെക്കോർഡ് ചെയ്യാൻ പറ്റിയില്ല എന്നും പറയുമ്പോൾ രണ്ടാമത്തെ പ്രാവശ്യം റെക്കോർഡ് ആയല്ലോ? അതു മതിയായിരുന്നുവല്ലോ പരാതിപറയാനും, തെളിവിനും. എന്തിന് മൂന്നാമത്തെ പ്രാവശ്യവും കിടന്നു കൊടുത്തു.

3. മാനസികമായി പീഡനമേൽക്കേണ്ടി വന്ന, പ്രലോഭനത്തിനു വഴങ്ങേണ്ടി വന്ന, കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന മകന്റെ അച്ചന് കിടന്നു കൊടുക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ മാനസികാവസ്ഥയിൽ ആണ് ആ സ്ത്രീ എന്ന് ഏതൊരാൾക്കാണ് ആ ദൃശ്യങ്ങളിൽ നിന്ന് തോന്നുക.

കാശിനു വേണ്ടി ശരീരം വിറ്റ, അത് വഴി ബ്ലാക്ക് മെയിലിലൂടെ ലക്ഷങ്ങൾ തട്ടിയ ഒരു സ്ത്രീയെ "പീഢിപ്പിച്ചു" എന്ന് ഇനിയെങ്കിലും പറയരുതേ..... അത് പീഢനമേൽക്കേണ്ടി വന്ന അനേകങ്ങളെ പിന്നെയും പീഢിപ്പിക്കുന്നതിനു തുല്യമാണ്.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...