Tuesday, 25 June 2013

ജോസ് തെറ്റയിലിന്റെ രാജി: വിഎസിന് വ്യത്യസ്ത നിലപാട്


ലൈംഗിക വിവാദത്തില്‍ മുന്‍ മന്ത്രിയും ജെഡി-എസ് നേതാവുമായ ജോസ് തെറ്റയില്‍ രാജിവയ്ക്കന്നതാകും ഉചിതമെന്ന് വിഎസ്. ചൊവ്വാഴ്ച ചേര്‍ന്ന സിപിഎമ്മിന്റെ അവയ്ലബിള്‍ സെക്രട്ടേറിയറ്റിലാണ് വിഎസ് വേറിട്ട നിലപാട് സ്വീകരിച്ചത്. തെറ്റയില്‍ രാജിവയ്ക്കുന്നതാകും പാര്‍ട്ടിക്കും മുന്നണിക്കും നല്ലതെന്ന് സെക്രട്ടേറിയറ്റില്‍ വിഎസ് പറഞ്ഞു. എന്നാല്‍ മറ്റംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. ഈ ഘട്ടത്തില്‍ രാജിവയ്ക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും പാര്‍ട്ടി പ്രതിരോധത്തിലാകുമെന്നും മറ്റു നേതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് രാജിക്കാര്യത്തില്‍ ജനതാദള്‍ സ്വീകരിക്കുന്ന നിലപാടിനെ പിന്തുണയ്ക്കാം എന്നു തീരുമാനിക്കുകയായിരുന്നു.ഇതോടെ ജോസ് തെറ്റയില്‍ വിഷയത്തില്‍ വിഎസിന്റെ നിലപാട് സിപിഎമ്മില്‍ അംഗീകരിക്കപ്പെട്ടില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. ചാനല്‍ ചര്‍ച്ചകളിലും മറ്റും കോണ്‍ഗ്രസ് നേതാക്കള്‍ വിഎസിന്റെ നിലപാട് ചോദ്യം ചെയ്തിരുന്നു. വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കാനുള്ള രാഷ്ട്രീയ പക്വത ജോസ് തെറ്റയിലിനുണ്െടന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വിഎസ് പറഞ്ഞത്. 

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...