Wednesday, 26 June 2013

ചോര കരയുന്ന യുവതി അല്ഭുതമാകുന്നു


ചിലിയിലെ ഡോക്ടര്‍മാര്‍ ഇപ്പോഴും അമ്പരപ്പിലാണ്. ചോര കരയുന്ന ഈ യുവതിയുടെ അത്ഭുത പ്രതിഭാസമാണ് അതിനു കാരണം. ചിലി സ്വദേശിനിയായ യരിറ്റ്‌സഒലിവയ്ക്ക് കരയുമ്പോള്‍ കണ്ണീരിനു പകരം കണ്ണില്‍ നിന്നും രക്തമാണ് പ്രവഹിക്കുക. ഈ മാസാദ്യം മുതലാണ്‌ ഒലിവയ്ക്ക് ഇങ്ങനെ ഒരു പ്രതിഭാസം നേരിടേണ്ടി വരുന്നത്.

ഒലിവ ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും രക്തം പ്രവഹിക്കുന്നതിന്റെ കാരണം കണ്ടെത്താനാവാതെ ഡോക്ടര്‍മാര്‍ കൈമലര്‍ത്തുകയാണ്. ഈ യുവതിയുടെ അസുഖം എന്താണെന്ന് അവര്‍ക്ക്‌ ഇതുവരെ പിടികിട്ടിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്

അവളുടെ മാതാപിതാക്കള്‍ ഇപ്പോള്‍ ലോകമെങ്ങുമുള്ള മനുഷ്യ സ്നേഹികളോട് സഹായത്തിനായി അഭ്യര്‍ഥിക്കുകയാണ്. ചികിത്സക്ക് വേണ്ടി പണം നല്‍കി സഹായിക്കാനും അവര്‍ ആവശ്യപ്പെടുന്നുണ്ട്.

യുവതിക്ക്‌ കണ്ണീരും രക്തവും കൂടിക്കലരുന്ന ഹീമോലാക്രിയ എന്ന അസുഖം ആണെന്നാണ് ചില പ്രമുഖ ഡോക്ടര്‍മാര്‍ പറയുന്നത്. ലോകത്ത്‌ ഇത് പോലുള്ള 3 കേസുകള്‍ ആണ് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്. അത് ട്യൂമര്‍ ഉണ്ടാവാനും കാരണമാകാന്‍ ഇടയുണ്ടത്രേ.



No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...