Monday, 24 June 2013

ദിലീപ് പോലും അറിയാതെ മഞ്ജുവാര്യര്‍ അബോര്‍ഷന്‍ വരെ നടത്തി

ദിലീപ് പോലും അറിയാതെ മഞ്ജുവാര്യര്‍ അബോര്‍ഷന്‍ വരെ നടത്തി.... വിവാദ വെളിപ്പെടുത്തലുമായി സിനിമാ മംഗളം...
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട് നടിയായിരുന്നു മഞ്ജു വാര്യര്‍. ഒരുകാലത്ത് മഞ്ജു - ദിലീപ് ജോഡികള്‍ മലയാളിക്കെന്നും പ്രിയപ്പെട്ടതായിരുന്നു. എന്നാല്‍ കല്ല്യാണത്തിനു ശേഷം ഇവര്‍ക്കിടയില്‍ നടന്നതെന്താണ്. ഇരുവരും പിരിയുന്നതായി മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. ഇരുവരും പിരിയാന്‍ കുംടുംബക്കോടതി വരെ എത്തി എന്ന വാര്‍ത്തയും അടുത്തിടെ വന്നിരുന്നു. എന്നാല്‍ മഞ്ജു സിനിമയില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലാത്തതുകൊണ്ടാണ് ഇരുവരും വേര്‍പിരിയുന്നത് എന്നു വരെ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു വെളിപ്പെടുത്തലുമായാണ് സിനിമാ മംഗളം രംഗത്തു വന്നിരിക്കുന്നത്. മഞ്ജുവാര്യര്‍ക്ക് കുട്ടികള്‍ ഉണ്ടാവുന്നതില്‍ താല്പര്യമില്ലെന്നും രണ്ടാമത് ജനിക്കാനിരിക്കുന്ന കുട്ടിയെ മഞ്ജു ദിലീപറിയാതെ അബോര്‍ഷന്‍ നടത്തി എന്നുമാണ് സിനിമാ മംഗളം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ സംഭവം ദിലീപിനെ മാനസീകമായി വേദനിപ്പിച്ചെന്നും സിനിമാ മംഗളത്തില്‍ പറയുന്നുണ്ട്. സിനിമാ മംഗളത്തില്‍ പറയുന്നത് ഇങ്ങനെയാണ്. ' വിവാഹം കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ദിലീപിന് ഒരു കാര്യം മനസ്സിലായി. മഞ്ജുവിന് പ്രസവിക്കാനും അമ്മയാകാനും ഇഷ്ടമല്ല. എന്തു ചെയ്യണമെന്ന് വേദനിച്ചു നില്‍ക്കുന്ന നിമിഷങ്ങളായിരുന്നു. വിവാഹ ജീവിതത്തില്‍ അച്ഛനും അമ്മയും മക്കളുമടങ്ങുന്ന ജീവിതത്തെക്കുറിച്ച് ദിലീപ് സൂചിപ്പിച്ചു. പിന്നീട് മഞ്ജു പ്രസവിച്ചു. പക്ഷെ കുഞ്ഞിന് അര്‍ഹിക്കുന്ന സ്‌നേഹം നല്‍കാന്‍ മഞ്ജു തയ്യാറായിട്ടില്ല. രണ്ടാമതൊരു കുട്ടി വേണമെന്ന ദിലീപിന്റെ ആഗ്രഹത്തിനു മുന്നില്‍ മഞ്ജു വിലങ്ങു തടിയായി നിന്നു. മഞ്ജു വീണ്ടും ഗര്‍ഭിണിയായെങ്കിലും ദിലീപിനോട് പോലും പറയാതെ മഞ്ജു അത് അബോര്‍ട്ട് ചെയ്യുകയായിരുന്നു. ഇങ്ങനെ പോകുന്നു മിനിമാ മംഗളത്തിന്റെ വെളിപ്പെടുത്തല്‍.


 

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...