Monday, 24 June 2013

ഫേസ്ബുക്കിലൂടെയും സ്കൈപ്പിലൂടെയും വിവാഹമോചനം നടത്തുന്നതിനുള്ള അനുമതി പിന്‍വലിക്കണം:മുസ്ലീം വനിതാ സംഘടന


ഫേസ്ബുക്കിലൂടെയും സ്കൈപ്പിലൂടെയും വിവാഹമോചനം നടത്തുന്നതിനുള്ള അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം വനിതാ സംഘടന രംഗത്ത്‌. ഇത്തരം സംവിധാനങ്ങളിലൂടെ മൂന്നുവട്ടം തലാഖ് ചൊല്ലി ബന്ധം ഒഴിയുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മുസ്ലീം മഹിളാ ആന്ദോളന്‍ (ബിഎംഎംഎ) ആസാദ് മൈതാനത്ത് സംഘടിപ്പിച്ച റാലിയില്‍ ഇരുനൂറിലധികം പേരാണ് പങ്കെടുത്തത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ വനിതകളുടെ ക്ഷേമത്തിനായി രൂപീകരിക്കുന്ന പുതിയ നിയമാവലികളില്‍ മുസ്ലീം വ്യക്തിഗത നിയമങ്ങള്‍ പരിഗണിക്കുന്നില്ല.
തലാഖ് പറഞ്ഞു മൊഴി ചൊല്ലുന്നത് തടയുന്നതു വിവാദമാകുമെന്നു സര്‍ക്കാര്‍ കരുതുന്നതിനാലാണ് ഇതേക്കുറിച്ച് പരാമര്‍ശിക്കാത്തതെന്ന് സംഘടന പറയുന്നു. ഇതും കൂടി നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പത്തോളം നഗരങ്ങളില്‍സംഘടന റാലി സംഘടിപ്പിച്ചിരുന്നു. ഇത്തരം സൌകര്യങ്ങള്‍ മുസ്ലീം സ്ത്രീകളെ ചൂഷണം ചെയ്യാന്‍ ഉപയോഗിക്കുകയാണെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്. മുസ്ലീം വ്യക്തിഗത നിയമത്തിന്റെ ചില നിര്‍ദേശങ്ങള്‍ പുനപരശോധന നടത്തണമെന്നാവശ്യപ്പെട്ട് സംഘടന ഇതിനായുള്ള സര്‍ക്കാര്‍ കമ്മിറ്റിയെ സമീപിച്ചിരുന്നെങ്കിലും അവര്‍ ഇതു പരിഗണിക്കാന്‍ തയാറായില്ലെന്നും സംഘടന ആരോപിക്കുന്നു.

No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...