Sunday, 23 June 2013
ജുഡിഷ്യല്‍ അന്വേഷണം വന്നാല്‍ മുഖ്യമന്ത്രി രാജിവയ്ക്കേണ്ടി വരും: പിസി ജോര്‍ജ്ജ്
സോളാര്‍ പാനല്‍ വിവാദ കേസില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കേണ്ടി വരുമെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് പറഞ്ഞു. മാത്രമല്ല അത്തരത്തില്‍ രാജിവച്ചാല്‍ പിന്നെ മന്ത്രിസഭയിലേക്ക് ഉമ്മന്‍ചാണ്ടിയ്ക്ക് ഒരിക്കലും തിരികെ വരാന്‍ കഴിയില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ അഭിമുഖത്തിലാണ് ചീഫ് വിപ്പ് ഇത്തരത്തില്‍ പ്രസ്‌താവിച്ചത്.
ജൂഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാറിനെതിരെയും അന്വേഷണം വരും. ഇത്തരം നടപടിയുണ്ടാകുമ്പോള്‍ ധാര്‍മ്മികമായ നടപടി എന്ന നിലയില്‍ മുഖ്യമന്ത്രി രാജിവെയ്ക്കേണ്ടി വരുമെന്നാണ് പിസി ജോര്‍ജ്ജ് പറഞ്ഞത്. ജുഡിഷ്യല്‍ അന്വേഷണം വന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞാകും റിപ്പോര്‍ട്ട് വരുന്നത്. ഇത്രയും കാലം കഴിഞ്ഞ് നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ പോലും ആരെങ്കിലും പഴയ സ്ഥാനം തിരികെ കൊടുക്കുമോയെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന്, രമേശിന് മുഖ്യമന്ത്രിയാക്കണോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണെന്നും അതില്‍ ഘടക കക്ഷികള്‍ അഭിപ്രായം പറയേണ്ടതില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
Subscribe to:
Post Comments (Atom)
Featured post
ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം
പവിത്രമായ രണ്ട് ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ് ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...

No comments:
Post a Comment