Saturday, 29 June 2013

ലീഗിനെതിരേ രമേശ് ചെന്നിത്തല വീണ്ടും


മുസ്ലിം ലീഗിനെതിരേ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ലീഗുമായുള്ള കൂട്ടുകെട്ട് കോണ്‍ഗ്രസിന് അപകടമാകുമെന്നു സി.കെ.ജി. പറഞ്ഞിരുന്നെന്നും, അത് ഇപ്പോള്‍ യാഥാര്‍ഥ്യമായെന്നും ചെന്നിത്തല പറഞ്ഞു.
ലീഗിന്റെ അനാവശ്യ വിവാദങ്ങള്‍ അംഗീകരിക്കേണ്ടിവരുമെന്ന സി.കെ.ജിയുടെ നിലപാടു ശരിയായെന്നു ചെന്നിത്തല ചൂണ്ടിക്കാട്ടി. രണ്ടോ മൂന്നോ സീറ്റ് കൊടുത്താല്‍ ലീഗ് കൂടുതല്‍ ആവശ്യപ്പെടുമെന്നും സി.കെ.ജി പറഞ്ഞിരുന്നതായി രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ലീഗിനെ വിമര്‍ശിച്ച ചെന്നിത്തലയ്ക്കു മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അഭിനന്ദനം. ഇപ്പോഴാണ് ചെന്നിത്തല കെപിസിസി പ്രസിഡന്റായത്. ലീഗുമായി വേദി പങ്കിടരുതെന്നു കോണ്‍ഗ്രസില്‍ നേരത്തേ നിര്‍ദേശമുണ്ട്. ആ നിര്‍ദേശം ഇപ്പോള്‍ പാലിക്കുന്നതു താന്‍ മാത്രമാണെന്നും ആര്യാടന്‍ പറഞ്ഞു.





2 comments:

  1. This comment has been removed by the author.

    ReplyDelete
  2. മുസ്ലീംലീഗിനെതിരായ രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്ക് ആര്യാടന്‍ മുഹമ്മദിന്റെ അഭിനന്ദനം. ഇപ്പോഴാണ് ചെന്നിത്തല യഥാര്‍ത്ഥത്തില്‍ കെപിസിസി പ്രസിഡന്റായതെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു

    http://www.youtube.com/watch?v=M1-jBTLBuyY

    ReplyDelete

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...