Sunday, 23 June 2013

ഇനി മുതല്‍ വെള്ളിയും ശനിയും അവധി ദിവസങ്ങള്‍ സൗദിയില്‍

സൗദി അറേബ്യയിലെ വെള്ളിയും ശനിയും ഔദ്യോഗിക അവധി ദിനങ്ങളായി അംഗീകരിച്ചു കൊണ്ട് സൗദി ഭരണാധികാരി അബ്ദുള്ള രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. ഇനി മുതല്‍ ഞായര്‍ മുതല്‍ വ്യാഴം വരെ ആയിരിക്കും രാജ്യത്ത് പ്രവൃത്തി ദിനങ്ങള്‍ എന്നും രാജാവ്‌ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

പാശ്ചാത്യ രാജ്യങ്ങളുമായി വ്യപാര ബന്ധ പുലര്‍ത്താന്‍ അന്ത്രാരാഷ്ട്രാ അവധി ദിനങ്ങളുമായി ഇപ്പോഴത്തെ വാരാന്ത്യ അവധി ദിനങ്ങള്‍ക്ക് വ്യത്യസം ഉള്ളതിനാല്‍ വ്യാപാര അവസരങ്ങള്‍ നഷ്ടപ്പെടുന്നത് ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഈ പുതിയ മാറ്റം എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ജൂണ്‍ 29 മുതല്‍ തന്നെ ഇത് എല്ലാ ഓഫീസുകളിലും ഗവണ്‍മെന്റ് മന്ത്രാലയങ്ങളിലും പ്രാബല്യത്തില്‍ വരും. എന്നാല്‍ സ്കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം മുതലായിരിക്കും അവധി ദിനങ്ങള്‍ മാറുക.


No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...