താന്‍ ഇതുവരെ ആരെയും പ്രണയിച്ചിട്ടില്ലെന്ന് ബോളിവുഡ് സുന്ദരി അസിന്‍ തോട്ടുങ്കല്‍. തന്റെ നിരീക്ഷണത്തില്‍ നിസ്വാര്‍ത്ഥമായ സമര്‍പ്പണമാണ് പ്രണയം. ഇത്തരമൊരു ബന്ധത്തില്‍ പങ്കാളിയുടെ സന്തോഷത്തിനാവും ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടതെന്നും അസിന്‍ പറഞ്ഞു.
ഒരു ദേശീയ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അസിന്‍ തന്റെ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വെളിപ്പെടുത്തിയത്. താലക്കാലിക സുഖത്തിന് വേണ്ടി കിടക്കപങ്കിടാനും തന്നെ കിട്ടില്ല. ഇത്തരം ബന്ധങ്ങളെല്ലാം പരസ്‌പര ശാരീരികാകര്‍ഷണത്തില്‍ നിന്നുണ്ടാകുന്നതാണെന്നും അസിന്‍ പറഞ്ഞു.
ലൈംഗിക മാത്രം മുന്നില്‍ കണ്ടുള്ള ലിവിംഗ് ടുഗദര്‍ ജീവിതത്തോട് തനിക്ക് താത്പര്യമില്ലെന്നും മലയാളിയായ അസിന്‍ പറഞ്ഞു. ഇത്തരം സമയംകൊല്ലി ബന്ധങ്ങളെ കുറിച്ച് ചിന്തിക്കാറില്ല. ലൈംഗികത എന്നത് പങ്കാളികള്‍ തമ്മില്‍ പരസ്‌പരമുള്ള അടുപ്പത്തിന്റെയും സ്നേഹപ്രകടനത്തിന്റെയും പരിണിതഫലമായി സ്വാഭാവികമായി ഉണ്ടാകേണ്ട ഒന്നാണെന്നും അസിന്‍ അഭിപ്രായപ്പെട്ടു.

No comments:
Post a Comment