Saturday, 29 June 2013

മലയാളി ഹൗസ് ഊരാകുടികിലേക്ക്


സൂര്യ ടിവി സംപ്രേഷണ ചെയ്യുന്ന മലയാളി ഹൗസിനെതിരെ ബിഗ്ഗ് ബോസ് റിയാലിറ്റി ഷോ നിര്‍മ്മാതാക്കള്‍ രംഗത്ത്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ നിര്‍മ്മാണ കമ്പനിയായ എന്‍ഡമോള്‍ ഗ്രൂപ്പാണ് മലയാളി ഹൌസിനെതിരെ ബോംബെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

മലയാളി ഹൌസിന്റെ നിര്‍മ്മാതാക്കളായ സണ്‍ നെറ്റ് വര്‍ക്ക്, വേദാര്‍ത്ഥ എന്റര്‍ടെയ്ന്‍മെന്റ് എന്‍ന്റോമോളിലെ രണ്ട് മുന്‍ ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയാണ് നിര്‍മ്മാതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.

പകര്‍പ്പാവകാശ ലംഘന നിയമ പ്രകാരം മലയാളി ഹൗസിന്റെ സംപ്രേഷണം തടയണമെന്ന് പരാതിക്കാരുടെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.എന്‍ഡമോള്‍ ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡിലെ രണ്ട് ജീവനക്കാര്‍ വേദാര്‍ത്ഥ എന്റര്‍ടെയ്ന്‍മെന്റില്‍ ജോലിയില്‍ പ്രവേശിച്ചെന്നും, ഇവര്‍ ബിഗ് ബോസിന്റെ പല രഹസ്യവിവരങ്ങളും മലയാളി ഹൗസിനായി കൈമാറിയെന്നും ഹര്‍ജിയില്‍ എന്‍ഡമോള്‍ ആരോപിക്കുന്നുണ്ട്.

1999ലാണ് എന്‍ഡമോള്‍ നെതര്‍ലാന്‍ഡ് ബി.വി. എന്ന ടെലിവിഷന്‍ കമ്പനി ബിഗ് ബ്രദര്‍ എന്ന റിയാലിറ്റി ഷോ എന്ന ആശയം അവതരിപ്പിച്ചത്. ഇതിന്റെ ഇന്ത്യന്‍ പതിപ്പാണ് കളേഴ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ്‌ബോസ്.


No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...