Wednesday, 3 July 2013

ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം മലപ്പുറത്ത്


മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിച്ചുവന്നിരുന്ന വന്‍ പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. ഇടനിലക്കാരനെ തന്ത്രപൂര്‍വ്വം പിടികൂടിയതോടെയാണ് വന്‍ റാക്കറ്റ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസിനു മനസിലായത്.

രണ്ടര ലക്ഷം രൂപയ്ക്ക് 25 മാസത്തേക്ക് പെണ്‍കുട്ടിയെയും അവളുടെ അമ്മയെയും നല്‍കിയാണ് പെണ്‍വാണിഭ സംഘം കച്ചവടം നടത്തിയിരുന്നത്. ടിവി ചാനലായ റിപ്പോര്‍ട്ടറാണ് അന്വേഷണത്തിലൂടെ സംഭവം വെളിച്ചത്തുകൊണ്ടുവന്നത്. ഇടപാടുകാരെന്ന വ്യാജേനെ പെണ്‍വാണിഭ സംഘത്തെ സമീപിച്ച ശേഷമാണ് തെളിവുകള്‍ പോലീസിന് കൈമാറിയത്. 

ലോക്കാന്റോ എന്ന വെബ്‌സൈറ്റിലെ പരസ്യത്തിലൂടെയാണ് അന്വേഷണം ആരംഭിച്ചത്. അച്ഛന്റെ ചികിത്സക്ക് സഹായിച്ചാല്‍ എല്ലാ അര്‍ത്ഥത്തിലും ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകും എന്നായിരുന്നു ഒരു പെണ്‍കുട്ടിയുടെ ചിത്രമുള്ള പരസ്യത്തിലെ വാചകം. ഈ വെബ് സൈറ്റിലെ പരസ്യത്തിന്റെ മറുപടിയായി സഹായം നല്‍കാമെന്ന് അറിയിച്ചതോടെ ഇടനിലക്കാരന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചു.

25 മാസത്തേക്ക് ലഭിക്കുന്ന പെണ്‍കുട്ടിയെ ഈ കാലയളവിനുള്ളില്‍ ആര്‍ക്കു വേണമെങ്കിലും മറിച്ചു വില്‍ക്കാം എന്നും കരാറിലുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കോഴിക്കോട് ടൗണില്‍ എത്താന്‍ ഇടനിലക്കാരനായ വിനോദിനോട് ആവശ്യപ്പെട്ടു.

പണം വാങ്ങാനായി എത്തിയ വിനോദിനെ പോലീസ് സംഘം കയ്യോടെ പിടികൂടികയായിരുന്നു. പെണ്‍കുട്ടിയെ മലപ്പുറത്തേക്കു വിളിച്ചുവരുത്തിയും പിടികൂടി. 



No comments:

Post a Comment

Featured post

ക്രമവും ചിട്ടയും പാലിച്ച് വായിക്കാം പുണ്യമാം രാമായണം

പവിത്രമായ രണ്ട്‌ ഇതിഹാസങ്ങളില്‍ അതീവ ശ്രേഷ്ഠമായ ഒന്നാണ്‌ ആദികാവ്യമായ രാമായണം. "ഓം നമോ നാരായണ" എന്ന അഷ്‌ടാക്ഷരീ മന്ത്രത്തിലെ ബ...